മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
text_fieldsകൊച്ചി: യാത്രക്കാർക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) പുറത്തിറക്കിയ കൊച്ചി വൺ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ എല്ലാ സ്റ്റേഷനിലേക്കും. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 സ്റ്റേഷനിലും കാർഡ് വാങ്ങാനും റീചാർജ് ചെയ്യാനുമുള്ള സൗകര്യമാണ് നവംബർ ആദ്യവാരം നിലവിൽവരുന്നത്. ഇതോടെ, കൂടുതൽ യാത്രക്കാരെ കൊച്ചി വൺ പ്രീപെയ്ഡ് കാർഡിെൻറ ഗുണഭോക്താക്കളാക്കാനാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ എല്ലാ സ്റ്റേഷനിലും കാർഡ് റീചാർജ് ചെയ്യാമെങ്കിലും തെരഞ്ഞെടുക്കപ്പെട്ട നാല് സ്റ്റേഷനുകളിൽനിന്ന് മാത്രമേ ഇവ വിതരണം ചെയ്യുന്നുള്ളൂ. കാർഡുടമകൾക്ക് യാത്രാനിരക്കിൽ 20 ശതമാനം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കുമായി സഹകരിച്ച് പുറത്തിറക്കിയ ഇത് മെട്രോ യാത്രക്ക് പുറമെ ഷോപ്പിങ്, സിനിമ, മറ്റ് യാത്രാസംവിധാനങ്ങൾ എന്നിവക്കും ഉപയോഗിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ഒാപൺ മെട്രോ കാർഡ് കൂടിയാണ്. ഇങ്ങനെ തയാറാക്കിയ ഒരു ലക്ഷം കാർഡുകളുടെ വിതരണവും അടുത്തമാസം ആദ്യവാരം ആരംഭിക്കും. പരാതിയുള്ള കാർഡുകൾ മാറ്റി പകരം പരിഷ്കരിച്ചവ നൽകും.
ഒരുമാസം പൂർത്തിയായ ശേഷം യാത്രക്കാരുടെ ശരാശരി എണ്ണം കണക്കാക്കി ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ഉപയോഗിക്കാവുന്ന സീസൺ ടിക്കറ്റുകൾ പുറത്തിറക്കുന്നത് പരിഗണിക്കും. ഇൗ ടിക്കറ്റുകൾക്ക് നിരക്കിളവും അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.