വിദേശഫണ്ട് സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ. ശ്രീധരന്‍
text_fieldsപൊന്നാനി: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരളം യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളുടെ ഫണ്ട് സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. 12 ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തെ പുനർനിർമിക്കാൻ ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള സഹായത്തിെൻറ ആവശ്യമില്ല.
പ്രളയക്കെടുതിയുടെ പ്രധാന കാരണം കാലാവസ്ഥ നിരീക്ഷണത്തില്‍ പിഴവ് പറ്റിയതാണ്. ഇത്രയധികം മഴ കിട്ടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണം നടത്തി പ്രവചനം നടത്തിയിരുന്നെങ്കില്‍ ഡാമുകള്‍ കുറേശ്ശേ തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ല. പെയ്യുമെന്ന് പറഞ്ഞാല്‍ പെയ്യില്ല. പെയ്യില്ല എന്നു പറഞ്ഞാല്‍ പെയ്യും. അതിനാല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥ നിരീക്ഷണം ജനം വിശ്വസിച്ചില്ല. അഞ്ചെട്ടുകൊല്ലമായി മഴ കുറവായിരുന്നു. അതിനാല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥ പ്രവചനം ആരും വിശ്വസിച്ചില്ല. 15 ദിവസത്തോളം ശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ കഴിയുമായിരുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ പിഴവുകളില്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കണം. പ്രളയത്തെ നേരിടാൻ സംസ്ഥാന സർക്കാറും മറ്റുസംവിധാനങ്ങളും പൊതുജനങ്ങളും ഒപ്പം നിന്നു. സംസ്ഥാന സർക്കാർ പ്രളയത്തെ നേരിടാൻ പരമാവധി കാര്യങ്ങളാണ് ചെയ്തത്. കേരളത്തിെൻറ പുനർനിർമാണത്തിനായി ആവശ്യമെങ്കിൽ തെൻറ സാങ്കേതിക സഹായങ്ങൾ പരമാവധി നൽകുമെന്നും ഇ. ശ്രീധരൻ പൊന്നാനിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.