Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:24 PM GMT Updated On
date_range 22 Dec 2017 11:24 PM GMTമെട്രോ സ്ഥലമെടുപ്പ്: 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് ഡിവിഷൻ ബെഞ്ചും
text_fieldsbookmark_border
കൊച്ചി: മെട്രോ െറയിലിനുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീൽ ഹരജി തീർപ്പാക്കിയാണ് ഇൗ ഉത്തരവ്. നഷ്ടപരിഹാരത്തിെൻറ 80 ശതമാനം മാത്രം കൈപ്പറ്റിയവര്‍ക്ക് ബാക്കി തുക 2013ലെ നിയമപ്രകാരം വര്‍ധിപ്പിച്ച് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
തങ്ങളുടെ നഷ്ടപരിഹാര ആവശ്യം ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കണമെന്ന് ഡിവിഷന് ബെഞ്ചിെൻറ ഉത്തരവിൽ പറയുന്നു. ഇത് കലക്ടര്‍ ആറാഴ്ചക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറണം. നഷ്ടപരിഹാരത്തിന് പലിശ കണക്കാക്കുമ്പോള്‍ ഭൂമിയുടെ കൈവശാവകാശം കൈമാറിയ തീയതി പരിഗണിക്കണം. ആദ്യം നല്കിയ 80 ശതമാനം തുകക്ക് പലിശ കണക്കുകൂട്ടരുത്. ബാക്കി 20 ശതമാനം തുക നല്‍കുന്നതിനുമുമ്പ് ഉടമകള്‍ വിൽപന ഉടമ്പടി തയാറാക്കണം. 12 ഭൂവുടമകളുമായുള്ള കരാറുകളില്‍ 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയിെല്ലങ്കിലും അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ള അതേ ആനുകൂല്യം നല്‍കണം.
കൊച്ചി മെട്രോക്ക് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ഇറക്കിയിരുന്നു. ഈ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. പേക്ഷ, ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ കെ.എം.ആർ.എല്ലും സര്‍ക്കാറും ഭൂവുടമകളുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തി. എല്ലാവരുമായും പ്രത്യേകം കരാർ ഒപ്പിട്ടു. പുതിയ നിയമപ്രകാരം ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് നല്‍കാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതുപ്രകാരം നഷ്ടപരിഹാരം കിട്ടാതിരുന്നതിനെത്തുടർന്നാണ് ഭൂവുടമകൾ ഹൈകോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story