എം.ജി ഏഷ്യയിലെ മികച്ച രണ്ടു ശതമാനം സര്‍വകലാശാലകളുടെ പട്ടികയില്‍
text_fieldsകോട്ടയം: സ്റ്റഡി എബ്രോഡ് എയ്ഡിന്റെ ഏഷ്യന്‍ റാങ്കിങ്ങില്‍ ഏറ്റവും മികച്ച രണ്ടു ശതമാനം സര്‍വകലാശാലകളുടെ പട്ടികയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ഇടംനേടി. വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് അനുയോജ്യമായ ഏഷ്യന്‍ സര്‍വകലാശാലകളുടെ ഈ പട്ടിക തയാറാക്കുന്നതിന് അക്കാദമിക നിലവാരം, കുറഞ്ഞ പഠനച്ചെലവ് എന്നിവയാണ് പ്രധാനമായി കണക്കിലെടുത്തത്. എം.ജി സര്‍വകലാശാലക്കു പുറമെ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും മൈസൂരുവിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ആൻഡ് റിസര്‍ച്ചും മാത്രമാണ് ഇന്ത്യയില്‍നിന്ന് ആദ്യ രണ്ടു ശതമാനം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പട്ടികയിലുള്ളത്. ഏഷ്യയിലെ 20 രാജ്യങ്ങളിലെ 3349 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.