Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജി...

എം.ജി സ​ര്‍വ​ക​ലാ​ശാ​ല​ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണം -സുപ്രീംകോടതി

text_fields
bookmark_border
എം.ജി സ​ര്‍വ​ക​ലാ​ശാ​ല​ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണം -സുപ്രീംകോടതി
cancel
Listen to this Article

ന്യൂ​ഡ​ല്‍ഹി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട അ​ധ്യാ​പ​ക​രെ തി​രി​ച്ചെ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ട തീ​യ​തി മു​ത​ല്‍ മു​ഴു​വ​ന്‍ വേ​ത​ന​വും ന​ല്‍കി തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഓ​രോ​രു​ത്ത​രും ജോ​ലി​ചെ​യ്തി​രു​ന്ന അ​ത​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ത​ന്നെ പു​ന​ര്‍നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ജ​സ്റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

പി​രി​ച്ചു​വി​ട്ട​തി​നു​ശേ​ഷം വി​ര​മി​ച്ച​വ​ര്‍ക്ക് മു​ഴു​വ​ന്‍ പെ​ന്‍ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍ക​ണം. നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ പു​ന​ര്‍നി​യ​മ​നം ന​ട​ത്തി വി​വ​രം കോ​ട​തി​യെ അ​റി​യി​ക്ക​ണം. പി​രി​ച്ചു​വി​ട്ട​വ​രി​ല്‍ മ​തി​യാ​യ യോ​ഗ്യ​ത​ക​ളി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​ര്‍ക്ക് നി​യ​മാ​നു​സൃ​ത ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍കി പി​രി​ച്ചു​വി​ടാ​മെ​ന്നും വി​ധി​യി​ൽ വ്യ​ക്​​ത​മാ​ക്കി. സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രെ 2017ലാ​ണ് സ​ര്‍വ​ക​ലാ​ശാ​ല പി​രി​ച്ചു​വി​ട്ട​ത്.

അ​തോ​ടൊ​പ്പം ത​ന്നെ സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​ഴ്‌​സു​ക​ള്‍ നി​ര്‍ത്ത​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. നേ​ര​ത്തെ, ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​ധ്യാ​പ​ക​ര്‍ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ​ര്‍വ​ക​ലാ​ശാ​ല​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversitySupreme Court
News Summary - MG University fired teachers should be reinstated says Supreme Court
Next Story