മാർക്ക്ദാനം: ചട്ടലംഘനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍
text_fieldsകോട്ടയം: ചട്ടങ്ങൾ ലംഘിച്ച് അദാലത്തിലൂടെ എം.ജി-സാങ്കേതിക സര്‍വകലാശാലകൾ നടത്തിയ മാര്‍ക്ക്ദാന നടപടിയിൽ വീണ്ടും ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടൽ. നിയമവിരുദ്ധമായി സർവകലാശാലകൾ അദാലത്തിലൂടെ നടത്തിയ മാർക്ക് ദാനം ചട്ടങ്ങൾ ലംഘിച്ച് വീണ്ടും റദ്ദാക്കിയ നടപടിയിലാണ് ഗവർണറുടെ പുതിയ ഇടപെടൽ.
ബിരുദം റദ്ദാക്കപ്പെടുന്ന 123 വിദ്യാര്‍ഥികൾക്കും പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം തനിക്ക് പരാതി നൽകാമെന്നും ഗവർണർ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു. വിദ്യാർഥികൾക്ക് പുതിയ മെമ്മോ സര്‍വകലാശാലകൾ നല്‍കണമെന്നും ഗവർണറുടെ നിര്‍ദേശമുണ്ട്. മാർക്ക്ദാനം വിവാദമായപ്പോൾ നിയമങ്ങള്‍ പാലിക്കാതെ ബിരുദം റദ്ദാക്കുമെന്ന് ആവര്‍ത്തിച്ച് വാദിക്കുന്ന സര്‍വകലാശാലകൾക്ക് ഗവർണറുടെ ഉത്തരവ് കനത്ത തിരിച്ചടിയായി.
ഗവർണർ നടത്തുന്ന ഹിയറിങിൽ പ്രതിപക്ഷ നേതാവിനെയും വി.സിമാരെയും വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ടും എം.ജിയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ് അദാലത്തിലൂടെ ആദ്യം മാർക്ക് ദാനം നടത്തിയതത്രെ. ഇത് വിവാദമായപ്പോൾ അനധികൃത മോഡറേഷൻ നേടിയ 123 വിദ്യാര്‍ഥികളുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സർവകലാശാലകൾ തീരുമാനിക്കുകയായിരുന്നു. ഈ നടപടി ഗവർണറുടെ രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു. കൊച്ചിയിൽ ചേർന്ന വി.സിമാരുടെ യോഗത്തിലും വിഷയത്തിൽ ഗവർണർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
ബിരുദം റദ്ദാക്കാൻ ഇൗമാസം ഏഴിനാണ് സർവകലാശാലകൾ വിദ്യാർഥികൾക്ക് മെമ്മോ നൽകിയത്. വിഷയത്തിൽ തിരക്കിട്ട് നടപടികൾ ആരംഭിച്ചതും ചാൻസലറെ ചൊടിപ്പിച്ചു. ഇതേ തുടർന്നാണ് വീണ്ടും മെമ്മോ അയക്കാൻ ഗവർണർ നിര്‍ദേശിച്ചത്. സർട്ടിഫിക്കറ്റുകൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് 123 വിദ്യാർഥികൾക്കും സർവകലാശാലകൾ മെമ്മോ അയച്ചിട്ടുണ്ട്. ഗവർണറുടെ ഹിയറിങ് ജനുവരി അവസാന ആഴ്ച ഉണ്ടാകുമെന്നാണ് സൂചന. ബിരുദം റദ്ദാക്കാൻ ചട്ടങ്ങള്‍ പാലിക്കാതെ എം.ജി സർവകലാശാല ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഇത് വിദ്യാര്‍ഥികളെ കോടതിയില്‍ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇപ്പോൾ ഗവര്‍ണറുടെ മുന്നറിയിപ്പോടെ ഈ ഉത്തരവും അസാധുവായി. നിലവിൽ 18 വിദ്യാര്‍ഥികള്‍ ബിരുദം റദ്ദാക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍വകലാശാലക്ക് ഇക്കാര്യത്തില്‍ കോടതി നോട്ടീസും നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.