എം.ജി സർവകലാശാല: കോളജ് തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ല പിടിച്ചടുക്കി കെ.എസ്.യു
text_fieldsകൊച്ചി: എം.ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ല പിടിച്ചടുക്കി കെ.എസ്.യു. യു.സി കോളജ് ആലുവ, എസ്.എച്ച് കോളേജ് തേവര, ശ്രീ ശങ്കര കോളജ് കാലടി, ജയ്ഭാരത് കോളജ് പെരുമ്പാവൂർ, എം.ഇ.എസ് കോളജ് മാറമ്പള്ളി, ബി.എം.സി കോളജ് തൃക്കാക്കര, ബി.എം.സി ആർട്സ് ആലുവ, എം.ഇ.എസ് കോളജ് കോതമംഗലം, ഗവ. കോളജ് മണിമലകുന്ന്, ബി.പി.സി കുന്നത്തുനാട്, സെന്‍റ് ആന്നസ് അങ്കമാലി, സെന്‍റ് പോൾസ് കളമശ്ശേരി എന്നിവ നിലനിർത്തിയപ്പോൾ എട്ട് വർഷങ്ങൾക്ക് ശേഷം ആലുവ അൽ ആമീൻ കോളജ് യൂണിയൻ കെ.എസ്.യു നേടിയെടുത്തു.
എറണാകുളം ജില്ലയിലെ എസ്.എഫ്.ഐയുടെ കോട്ട തകർത്ത് മഹാരാജാസ് കോളജിൽ വർഷങ്ങൾക്ക് ശേഷം തേർഡ് ഈയർ ഡി.സിയും എം.എ കോളജ് കോതമംഗലം, കൊച്ചിൻ കോളജ് തേർഡ് ഈയർ ഡി.സി, എം.ഇ.എസ് കുന്നുകര, എം.ഇ.എസ് കൊച്ചി, കെ.എം.എം കോളജ് തുടങ്ങിയിടതെല്ലാം കെ.എസ്.യു മിന്നും പ്രകടനം കാഴ്ചവച്ചു.
കലാലയങ്ങളിലേക്ക് കെ.എസ്.യു തിരിച്ചു വരുന്നതിന്റെ തെളിവായി എം.ജി സർവകലാശാലയുടെ കീഴിയിൽ നടന്ന തെരഞ്ഞെടുപ്പ് മാറിയെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കൃഷ്ണാലാൽ പറഞ്ഞു.
ഫാഷിസ്റ്റ് നയങ്ങൾ കേരളത്തിലെ കാമ്പസുകളിൽ നടപ്പാക്കുന്നതിന് വിദ്യാർഥികൾ നൽകിയ താക്കീതും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തികളിൽ ഇടത് സംഘടങ്ങൾക്കൊപ്പംചേർന്ന് നിൽക്കുന്ന എസ്.എഫ്.ഐയുടെ ഇരട്ടതാപ്പിനുള്ള മറുപടിയാണ് 2023 എം.ജി സർവകലാശാല തെരഞ്ഞെടുപ്പിൽ മത്സരം നടന്ന 19 കോളജുകളിൽ 13ലും യൂണിയൻ ഭരണം കെ.എസ്.യുവിന് വിദ്യാർഥികൾ നൽകിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.