വിവാദ മാർക്ക് ദാനം: മാനനഷ്ടക്കേസുമായി വിദ്യാർഥികള്‍
text_fieldsകോട്ടയം: മോഡറേഷൻ വാങ്ങാതെ വിജയിച്ചിട്ടും ‘വിവാദ മാർക്ക് ദാന’പട്ടികയിൽ ഉൾപ്പെ ടുത്തി ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് വി ദ്യാർഥികള്‍ എം.ജി സര്‍വകലാശാലക്കെതിരെ മാനനഷ്ടക്കേസിന്. സംഭവത്തിൽ പരീക്ഷ വിഭാ ഗത്തിലെ രണ്ട് സെക്ഷൻ ഓഫിസർമാരെ സസ്പെൻഡ് ചെയ്യുകയും ജോയൻറ് രജിസ്ട്രാർ അ ടക്കം മൂന്നുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ രണ്ടുപേർ കോടതിയെ സമീ പിക്കാൻ തീരുമാനിച്ചതോടെ മാർക്ക്ദാന വിവാദത്തിൽ എം.ജി സര്‍വകലാശാല കൂടുതല്‍ കുര ുക്കിലേക്ക് നീങ്ങുകയാണ്. ചാൻസലർ കൂടിയായ ഗവർണർ വ്യാഴാഴ്ച സര്‍വകലാശാല സന്ദര്‍ശിക്കുന്ന സാഹചര്യത്തിൽ വിഷയം ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കി. സംഭവത്തെപ്പറ്റി ഗവർണർ വി.സിയോട് വിശദീകരണം ചോദിക്കുമെന്നാണ് വിവരം.10 വര്‍ഷമായി ഇംപ്രൂവ്മെൻറ് പരീക്ഷയെഴുതിയിട്ടും ബി.ടെക് വിജയിക്കാൻ കഴിയാതെ അഞ്ച് മാര്‍ക്ക് നിയമവിരുദ്ധമായി വാങ്ങിയ 118 വിദ്യാർഥികള്‍ക്കൊപ്പമാണ് പഠിച്ച് ജയിച്ചവരെയും തിരുകി കയറ്റിയത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെയും മൂവാറ്റുപുഴ സിസാറ്റിലെയും വിദ്യാർഥികളാണ് ഇവർ. ഇത് വലിയ വിവാദത്തിനും ഇടയാക്കി. വിവാദ അദാലത്തിൽ നൽകിയ അഞ്ചുമാർക്ക് മോഡറേഷൻ തിരിച്ചെടുത്തതിനെ തുടർന്ന് പരാജയപ്പെട്ട 118 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഒപ്പം ബിരുദ സർട്ടിഫിക്കറ്റും പ്രോവിഷനൽ സർട്ടിഫിക്കറ്റും ഗ്രേഡ് കാർഡും തിരിച്ചുനൽകാനും നിർദേശിച്ചു. ഇതിൽ മോഡറേഷൻ വാങ്ങാതെ ജയിച്ച വിദ്യാർഥികളുടെ പേരും തെറ്റായി ചേർത്തിരുന്നു. സർട്ടിഫിക്കറ്റ് മടക്കിനൽകണമെന്ന് ഇവരോടും ആവശ്യപ്പെട്ടു.
ഇത് മേൽനോട്ടത്തിലെ വീഴ്ചമൂലം സംഭവിച്ചു എന്നായിരുന്നു അധികൃതരുടെ വിശദീകരണം. മാര്‍ക്ക്ദാനം റദ്ദാക്കുന്നെന്ന് കാണിച്ച് വിദ്യാർഥികൾക്ക് മെമ്മോ അയക്കുമ്പോഴാണ് ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, മാര്‍ക്ക്ദാനത്തിലൂടെ നേടിയ ബിരുദം എന്ന നിലയില്‍ ഇവരുടെ ഉപരിപഠനവും വിദേശ ജോലി സാധ്യതയും നഷ്ടമായി. ഇരുവർക്കും നോര്‍ക്ക ബിരുദ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ് ഇവർ കോടതിയെ സമീപിക്കുന്നത്.
നടപടി തങ്ങളെ മാനസികമായി തളർത്തിയെന്ന് വിദ്യാർഥികൾ പറയുന്നു. വിവാദങ്ങള്‍ ഉയർന്നശേഷം ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുന്നത്. നിലവിൽ സർവകലാശാലയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെങ്കിലും ഗവര്‍ണര്‍ താമസിക്കുന്നത് സര്‍വകലാശാല െഗസ്റ്റ് ഹൗസിലാണ്. വൈസ് ചാൻസലർ, പി.വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനാൽ ആവശ്യമായ രേഖകളും ഉദ്യോഗസ്ഥർ തയാറാക്കിയിട്ടുണ്ട്.
മാർക്ക്ദാന വിവാദത്തിൽപ്പെട്ടവർക്ക് ജനുവരി 15നകം തനിക്ക് പരാതി നൽകാമെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോട്ടയത്ത് ഗവർണർക്ക് ഇന്നും നാളെയും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.