Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്ക്​ ലിസ്റ്റിന്​...

മാർക്ക്​ ലിസ്റ്റിന്​ കൈക്കൂലി: എം.ജി സർവകലാശാല അന്വേഷണത്തിലേക്ക്, മറ്റ് ജീവനക്കാരുടെ പങ്കും പരിശോധിക്കും

text_fields
bookmark_border
elsi cj, mg university
cancel

കോ​ട്ട​യം: എം.​ബി.​എ മാ​ർ​ക്ക് ലി​സ്റ്റ്​ വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​രി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സംഭവത്തിൽ എം.​ജി സ​ർ​വ​ക​ലാ​ശാ​ല അന്വേഷണത്തിലേക്ക്. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അന്വേഷണ സമിതി നിശ്ചയിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കും. എം.ബി.എ ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ജീവനക്കാരി തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കും.

എം.​ബി.​എ മാ​ർ​ക്ക് ലി​സ്റ്റ്​ വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട എം.​ജി യൂ​നി​വേ​ഴ്‌​സി​റ്റി അ​സി​സ്റ്റ​ന്‍റാ​യ കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര ​കാ​രോ​ട്ട്​ കൊ​ങ്ങ​വ​നം സി.​ജെ. എ​ൽ​സി​യെ​യാ​ണ് (48) കോ​ട്ട​യം വി​ജി​ല​ൻ​സ് ഇന്നലെ​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യി​ൽ​ നി​ന്ന്​ 15,000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ പ​രീ​ക്ഷ ഭ​വ​ന്‍റെ മു​ന്നി​ൽ ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്രൊ​വി​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ​ക്ക്​ ലി​സ്റ്റും വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​നി​യോ​ട്​ 50,000 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത്ര​യും തു​ക ന​ൽ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന്​ അ​റി​യി​ച്ച​പ്പോ​ൾ 30,000 രൂ​പ​യാ​ക്കി. ഇ​തി​ൽ 15,000 രൂ​പ ശ​നി​യാ​ഴ്ച​യും ബാ​ക്കി ഒ​രാ​ഴ്ച​ക്കു​ശേ​ഷ​വും ന​ൽ​ക​ണ​മെ​ന്നും എ​ൽ​സി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​നി വെ​ള്ളി​യാ​ഴ്ച വി​ജി​ല​ൻ​സ് കി​ഴ​ക്ക​ൻ മേ​ഖ​ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട് വി.​ജി. വി​നോ​ദ് കു​മാ​റി​നെ അ​റി​യി​ക്കു​ക​യും പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

2014-16 ബാ​ച്ചി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​ പ​രാ​ജ​യ​പ്പെ​ട്ട ഏ​ഴ്​ വി​ഷ​യ​ങ്ങ​ൾ നേ​ര​ത്തെ എ​ഴു​തി​യെ​ടു​ത്തി​രു​ന്നു. അ​വ​ശേ​ഷി​ച്ച ഒ​രു​വി​ഷ​യ​ത്തിന്‍റെ പ​രീ​ക്ഷ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന മേ​ഴ്സി ചാ​ൻ​സി​ൽ എ​ഴു​തി. ഇ​തി​ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചോ​യെ​ന്ന്​ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ സെ​ക്​​ഷ​നി​ൽ വി​ളി​ച്ച​ന്വേ​ഷി​ച്ച വി​ദ്യാ​ർ​ഥി​നി​യോ​ട്, തോ​റ്റു​പോ​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന്​ വി​വി​ധ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യി​ൽ​ നി​ന്ന്​ 1,25,000 രൂ​പ എ​ൽ​സി വാ​ങ്ങി​യെ​ടു​ത്തു.

എ​ന്നാ​ൽ, ഈ ​മാ​സം ആ​ദ്യം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി​ നൂ​റി​ൽ 57 മാ​ർ​ക്ക്​ നേ​ടി വി​ജ​യി​ച്ചു. ഇ​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വി​ദ്യാ​ർ​ഥി​നി തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ജി​ല​ൻ​സ്​ പ​റ​ഞ്ഞു. എ​ൽ​സി​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​ർ കൂ​ടു​ത​ൽ​പേ​രി​ൽ​ നി​ന്ന്​ പ​ണം വാ​ങ്ങി​യ​താ​യു​ള്ള സൂ​ച​ന വി​ജി​ല​ൻ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റാ​രും ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തുമെ​ന്നും ​ വി​ജി​ല​ൻ​സ്​ അ​റി​യി​ച്ചു. അതേസമയം, എൽസിയെ അന്വേഷണവിധേയമായി സസ്‍പെന്റ് ചെയ്തതായി സർവകലാശാല രജിസ്ട്രോർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityBribe
News Summary - MG University Mark List Bribe: University will look into the role of other employees in the investigation
Next Story