വി.സിയാകാൻ യോഗ്യതയുണ്ടെന്നാണ് വിശ്വാസം –ബാബു സെബാസ്റ്റ്യൻ
text_fieldsകോട്ടയം: വൈസ് ചൻസലറാവാൻ മതിയായ യോഗ്യത തനിക്കുണ്ടെന്നാണ് വിശ്വാസമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. വി.സി നിയമനം തിങ്കളാഴ്ച റദ്ദാക്കിയ ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിധി പകർപ്പ് ലഭിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കും. കോടതിവിധിയെ ആദരവോടെയാണ് കാണുന്നത്. യു.ജി.സി പ്രതിനിധികൾ പെങ്കടുത്ത സമിതിയാണ് തെൻറ യോഗ്യത പരിശോധിച്ചത്. അതിനുശേഷം സെനറ്റും പരിഗണിച്ചു. പിന്നീടായിരുന്നു നിയമനമെന്നും അദ്ദേഹം പറഞ്ഞു. 10 വർഷം പ്രഫസറായിരിക്കണമെന്ന യു.ജി.സി ചട്ടം പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി എം.ജി വി.സിയുടെ പദവി റദ്ദാക്കിയത്.
ബയോഡാറ്റയിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് മുൻ വി.സി ഡോ. എ.വി. ജോർജിനെയും ഗവർണർ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.