എം.ജി വി.സിയുടെ ഹരജി ഹൈകോടതി വീണ്ടും കേൾക്കണം- സുപ്രീംകോടതി
text_fieldsകൊച്ചി: എം.ജി സർവകലാശാല വൈസ് ചാൻസലർ പദവിയിൽനിന്ന് ബാബു സെബാസ്റ്റ്യനെ മാറ്റിയ ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് പുതുതായി കേട്ട് വീണ്ടും തീർപ്പ് കൽപിക്കാൻ ഹൈകോടതിക്ക് വിട്ടു. ബാബു സെബാസ്റ്റ്യെൻറ ഭാഗം കേൾക്കാതെയാണ് ഹൈകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
കേസിൽ വീണ്ടും വാദം കേൾക്കുന്നതിനായി ഇൗ മാസം 23ന് ബാബു സെബാസ്റ്റ്യൻ ഹൈകോടതിയിൽ ഹാജരാകണമെന്നും ആഗസ്റ്റ് അഞ്ചിനകം ഹരജി തീർപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മതിയായ യോഗ്യതയില്ലെന്നും സെലക്ഷൻ സമിതി തെരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്നും കണ്ടെത്തിയാണ് ബാബു സെബാസ്റ്റ്യെൻറ നിയമനം എറണാകുളം കുറുമശ്ശേരി സ്വദേശി പ്രേംകുമാർ നൽകിയ ഹരജിയിൽ ൈഹകോടതി റദ്ദാക്കിയത്.
2010ലെ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് വൈസ് ചാൻസലറാകാനുള്ള യോഗ്യത ബാബു സെബാസ്റ്റ്യനില്ലെന്നായിരുന്നു ഹരജിക്കാരനെറ പ്രധാന ആരോപണം. നിയമനത്തിന് തെരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റിയുടെ ഘടനയിൽ അപാകതയുണ്ടെന്നും ഹരജിയിലുണ്ടായിരുന്നു. ഇത് ശരിവെച്ചായിരുന്നു ഹൈകോടതി വിധി. അതാണിപ്പോൾ സുപ്രീംകോടതി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.