നിയമനിർമാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് എം.ജി.എം
text_fieldsകോഴിക്കോട്: നിയമ നിർമാണ സഭകളിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് മുസ്ലിം ഗേൾസ് ആൻഡ് വിമെൻസ് മൂവ്മെൻറ് (എം.ജി.എം) സംസ്ഥാന സമിതി സംഘടിപ്പിച്ച 'തിന്മകൾക്കെതിരെ പെൺജാഗ്രത' നവോത്ഥാന സംഗമം ആവശ്യപ്പെട്ടു.
മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ജെ. ചിന്നമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.ജി.എം സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. സുആദ അധ്യക്ഷത വഹിച്ചു.
കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറിമാരായ എ. അസ്ഗലി, എം. അബ്ദുറഹ്മാൻ മദനി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാർ ഒളവണ്ണ, വനിത ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്, ആമിന അൻവരിയ്യ, സൽമ ടീച്ചർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.