താനൂർ ദുരന്തം: ഉദ്യോഗസ്ഥ അനാസ്ഥയും അപകടകാരണം -എം.ഐ. അബ്ദുൽ അസീസ്
text_fieldsപരപ്പനങ്ങാടി: താനൂരിൽ നിരവധി പേരുടെ ജീവനെടുത്ത ദാരുണ സംഭവത്തിന് സർക്കാർ-ഉദ്യോഗസ്ഥ അനാസ്ഥയും കാരണമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പരപ്പനങ്ങാടിയിലും താനൂരിലും പെരിന്തൽമണ്ണ ശാന്തപുരത്തും മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തവണത്തെയുംപോലെ ദുരന്തത്തിനുശേഷമാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കുന്നത്. മനുഷ്യനിർമിത ദുരന്തങ്ങൾ മുൻകൂട്ടി തടയാൻ സർക്കാറിന് സാധിക്കണമെന്നും അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച സഹായം പെട്ടെന്ന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, പി.കെ. അബൂബക്കർ ഹാജി, എം.ഇ. ബാസിം, ടി. ഖാസിം എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.