ഏക സിവിൽകോഡ്: സാംസ്കാരിക ഫാഷിസത്തിന്റെ രാഷ്ട്രീയനീക്കം -എം.ഐ. അബ്ദുൽ അസീസ്
text_fieldsകോഴിക്കോട്: ഏക സിവിൽകോഡ് നിയമം നിർമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കാനുള്ള രാഷ്ട്രീയശ്രമമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.
നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്ത് വിവിധ ജനവിഭാഗങ്ങൾ വ്യത്യസ്ത സിവിൽകോഡുകളാണ് പിന്തുടരുന്നത്. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ, വ്യത്യസ്ത ഗോത്രനിയമങ്ങൾ ഒക്കെ വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നൽകുന്ന വിശ്വാസസ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങൾക്കും എതിരാണ്.
മൗലികാവകാശത്തിന് വിധേയമായി വ്യക്തിനിയമവും യൂനിഫോം കോഡുമെല്ലാം നിർണയിക്കണം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും തകർത്ത് ഏക സിവിൽകോഡ് നിയമം അടിച്ചേൽപിക്കാനുള്ള സംഘ്പരിവാർ രാഷ്ട്രീയനീക്കത്തിനെതിരെ ജനാധിപത്യ സമൂഹവും മതേതരസമൂഹവും രംഗത്തുവരണമെന്ന് അമീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.