സെൻകുമാർ ആട്ടിൻതോലണിഞ്ഞ ചെന്നായ –എം.െഎ. ഷാനവാസ്
text_fieldsകോഴിക്കോട്: സർവിസിൽനിന്ന് വിരമിച്ചശേഷം ആർ.എസ്.എസ്-സംഘ്പരിവാർ കൂടാരത്തിൽ കയറിപ്പറ്റാനുള്ള കരുനീക്കങ്ങളാണ് ഡി.ജി.പിയായി സ്ഥാനമൊഴിഞ്ഞ സെൻകുമാർ നടത്തുന്നതെന്ന് എം.െഎ. ഷാനവാസ് എം.പി കുറ്റപ്പെടുത്തി. വിഷലിപ്തമായ മനസ്സിെൻറ ഉടമയായിരുന്നു ഉന്നതമായ ഡി.ജി.പി പദവിയിൽ ഇരുന്ന സെൻകുമാർ എന്നത് സാംസ്കാരിക സമ്പന്നമായ കേരളത്തിന് അപമാനമാണ്. ആട്ടിൻതോലണിഞ്ഞ ചെന്നായയെ തിരിച്ചറിയാൻ കേരളം വൈകിപ്പോയി.
മുസ്ലിംകൾക്ക് സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ ജിഹാദ് നടത്തി അന്യമതക്കാരെ കൊന്നേ മതിയാകൂ എന്നാണ് ഇസ്ലാമിനെക്കുറിച്ച് ധാരണയില്ലാതെ തട്ടിവിടുന്നത്. ഇന്ത്യയിലെ നാനാഭാഗങ്ങളിൽ സമീപകാലത്ത് കന്നുകാലികളുടെ പേരിൽ മുസ്ലിം സമുദായം വേട്ടയാടപ്പെടുേമ്പാൾ മൊട്ടുസൂചികൊണ്ടുപോലും പ്രതിരോധിക്കാതെ എല്ലാ പീഡനങ്ങളും സഹിക്കുകയാണ് സമുദായം.
ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളും മുസ്ലിം സംഘടനകളും െഎ.എസ് എന്ന സംഘടനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ലവ് ജിഹാദ് എന്ന ആസൂത്രിത നീക്കം ഇന്ത്യയിൽ എങ്ങും നടക്കുന്നില്ല. അന്ധമായ വർഗീയതയുടെ തടവറയിൽ കഴിയുന്ന സെൻകുമാർ തെൻറ യഥാർഥ മേച്ചിൽപുറമായ ആർ.എസ്.എസിലേക്ക് ചേക്കേറുകയാണ് വേണ്ടത്. മതസ്പർധയുണ്ടാക്കുന്ന ലേഖനം എഴുതിയ സെൻകുമാറിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും എം.െഎ. ഷാനവാസ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.