പിണറായി ആർ.എസ്.എസിന്റെ മുഖ്യമന്ത്രിയെന്ന് എം.െഎ. ഷാനവാസ്
text_fieldsതലശ്ശേരി: പിണറായി വിജയൻ ആർ.എസ്.എസിെൻറ മുഖ്യമന്ത്രിയാണെന്ന് എം.െഎ. ഷാനവാസ് എം.പി. ആർ.എസ്.എസിന് കേരളത്തിൽ എം.എൽ.എയുടെ ആവശ്യമില്ല. അവരുടെ എല്ലാ ആവശ്യങ്ങളും താൽപര്യങ്ങളും നിറവേറ്റിക്കൊടുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഒാഫ് നാഷനൽ പോസ്റ്റൽ ഒാർഗനൈസേഷൻസ് (എഫ്.എൻ.പി.ഒ) 27ാമത് സംസ്ഥാന സമ്മേളനത്തിെൻറ സമാപനസമ്മേളനം തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും തകർക്കുന്ന പ്രധാനമന്ത്രിയുടെ പൈശാചികമുഖമാണ് രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കാണുന്നത്. കോൺഗ്രസിനെയും ഇന്ദിര ഗാന്ധിയെയും എതിർക്കാനും തോൽപിക്കാനും രാജ്യത്തെ ഇടതുപക്ഷങ്ങളും മതേതരപ്രസ്ഥാനങ്ങളും ഉൾപ്പെടെ ഒന്നിച്ചപ്പോൾ ബി.െജ.പി എന്ന വിപത്തിനെ കാണാൻ അവർക്കായില്ല. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ രാജ്യസഭയിൽ ശബ്ദം ഉയരരുതെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിെൻറ സീറ്റ് നൽകാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തയാറായിട്ടും സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.