ഷാനവാസിന് അന്ത്യോപചാരം
text_fieldsകൊച്ചി: ബുധനാഴ്ച പുലർച്ച ചെന്നൈയിൽ അന്തരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻറും വയനാട് എം.പിയുമായ എം.െഎ. ഷാനവാസിന് (67) അന്ത്യോപചാരവുമായി ഒഴുകിയെത്തുന്നത് നൂറുകണക്കിന് പേർ. മരണവിവരമറിഞ്ഞ് രാഷ്ട്രീയ, സാംസ്കാരിക, മതനേതാക്കളെല്ലാം കൊച്ചിയിലെ വസതിയിലും പിന്നീട് മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിലും എത്തിക്കൊണ്ടിരുന്നു.
ചെന്നൈ ക്രോംപേട്ട് ഡോ. റെയ്ല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെൻററിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ച രണ്ടിന് ആയിരുന്നു മരണം. പുലർച്ച നാലു മണിയോടെ മൃതദേഹം എംബാം ചെയ്യുന്നതിനായി ചെന്നൈ രാജീവ്ഗാന്ധി ഗവ.ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ എട്ടുമണിയോടെ എംബാം നടപടികൾ പൂർത്തിയാക്കി. തുടർന്ന് ആമ്പുലൻസിൽ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെനിന്ന് 11.15ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
ഉച്ചക്ക് 12.30 ഒാടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും ചേർന്ന് മൃതേദഹം ഏറ്റുവാങ്ങി. 2.30 ഒാടെ എറണാകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലെത്തിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചശേഷം വൈകുന്നേരം 3.40 മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ ഇവിടെ എത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം വീണ്ടും വീട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തിന് കലൂർ തോട്ടത്തുംപടി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
നേരേത്ത പാൻക്രിയാസ് ശസ്ത്രക്രിയക്ക് വിധേയനായ ഷാനവാസിനെ കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ ഒന്നിനാണ് െചെന്നെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അണുബാധ മൂലം ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച വൈകീേട്ടാടെ നില വഷളാവുകയും ബുധനാഴ്ച പുലർച്ച മരണപ്പെടുകയുമായിരുന്നു.
ഭാര്യ: ജുബൈരിയത്ത് ബീഗം. മക്കള്‍: ഹസീബ്, അമീന. മരുമക്കൾ: എ.പി.എം. മുഹമ്മദ് ഹനീഷ് (കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ), തെസ്ന. 1951 സെപ്റ്റംബര്‍ 22ന് ആലപ്പുഴ നീേരറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. ഇബ്രാഹിംകുട്ടി-നൂര്ജഹാന് ബീഗം ദമ്പതികളുടെ മകനായി കോട്ടയത്താണ് ഷാനവാസിെൻറ ജനനം. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് ബിരുദവും കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്ന് എം.എയും എറണാകുളം ലോ കോളജില്‍നിന്ന് എല്‍.എല്‍.ബിയും നേടി.
കെ.എസ്.യുവിലൂടെയും സേവാദളിലൂടെയുമാണ് രാഷ്ട്രീയത്തിലെത്തിയത്. ഫാറൂഖ് കോളജ് യൂനിയൻ ചെയർമാനായിരുന്നു. 1972-73 ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയെൻറ ചെയർമാനായിരുന്നു. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറായി. 1983ല്‍ കെ.പി.സി.സിയുടെ ആദ്യ ജോയൻറ് സെക്രട്ടറിമാരിൽ ഒരാളും പിന്നീട് വൈസ് പ്രസിഡൻറുമായി. സെപ്റ്റംബറിൽ എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിലാണ് ഷാനവാസ് വർക്കിങ് പ്രസിഡൻറായത്.
പഴയ വടക്കേക്കര നിയമസഭ മണ്ഡലത്തില്‍നിന്ന് രണ്ട് തവണയും പട്ടാമ്പിയിൽ ഒരു തവണയും പഴയ ചിറയിന്‍കീഴ് ലോക്സഭ മണ്ഡലത്തിൽ രണ്ട് തവണയും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2009ല്‍ വയനാട്ടില്‍നിന്ന് 1,53,439 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ലോക്സഭയിലെത്തിയത്. 2014ലും 20,870 വോട്ടിെൻറ ഭൂരിപക്ഷത്തിന് വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് കോൺഗ്രസിെൻറ മൂന്നു ദിവസത്തെ ഒൗദ്യോഗിക പരിപാടികൾ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.