ആത്മബന്ധത്തിെൻറ ചുരത്തിനുമുകളിൽ
text_fieldsകൽപറ്റ: ജനപ്രതിനിധിയായി ചുരം കയറിയെത്തിയ എം.െഎ. ഷാനവാസ് വയനാടുമായി വിളക്കിച്ചേർത്ത ആത്മബന്ധം അത്രമേൽ സുദൃഢമായിരുന്നു. പതിറ്റാണ്ടോളം തെൻറ കർമമണ്ഡലമായ നാടിേനാട് വലിയ സ്നേഹവായ്പ് ഉള്ളിൽ സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എറണാകുളത്താണ് ജനനമെങ്കിലും തന്നെ പോറ്റി വളർത്തിയത് വയനാട് ഉൾപ്പെടെയുള്ള മലബാർ പ്രദേശമാണെന്ന് ഷാനവാസ് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.
പാർലമെൻററി രാഷ്ട്രീയത്തിെൻറ ആദ്യ പരീക്ഷണങ്ങളിൽ നേരിയരീതിയിൽ ചുവടു പിഴച്ചുപോയ ഷാനവാസിനെ ചുരംകയറിയെത്തിയ ആദ്യാവസരത്തിൽതന്നെ വയനാട് തകർപ്പൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 2009ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 1,53,439 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷമാണ് വയനാട് മണ്ഡലം അദ്ദേഹത്തിന് സമ്മാനിച്ചത്. ആ സ്നേഹം മരിക്കുവോളം അദ്ദേഹം മനസ്സിൽ കാത്തുസൂക്ഷിച്ചു. വയനാടിെൻറ പൊതുവായ ഒേട്ടറെ വിഷയങ്ങളാണ് ഷാനവാസ് പാർലമെൻറിൽ അവതരിപ്പിച്ചത്.
മണ്ഡലത്തിെൻറ വികസനകാര്യങ്ങളിൽ കഴിഞ്ഞ ഒമ്പതുവർഷമായി സജീവ ഇടപെടലുകൾ നടത്തി.
1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചുവർഷം കൊണ്ട് അദ്ദേഹം മണ്ഡലത്തിലെത്തിച്ചത്. യു.പി.എ സർക്കാറിെൻറ കാലത്ത് മൾട്ടി സെക്ടറൽ ഡെവലപ്മെൻറ് പ്രോഗ്രാമിൽ (എം.എസ്.ഡി.പി) വയനാടിനെ ഉൾപ്പെടുത്തിയത് ഷാനവാസിെൻറ ശ്രമഫലമായിട്ടായിരുന്നു. ഇതുവഴി സ്കൂളുകളും കുടിെവള്ള പദ്ധതികളുമടക്കം ഒേട്ടറെ വികസന പ്രവർത്തനങ്ങൾ നടന്നു.
എം.പിയായി അധികകാലം കഴിയുംമുേമ്പ രോഗബാധിതനായെങ്കിലും ചികിത്സ പൂർത്തിയാക്കി അദ്ദേഹം തിരിച്ചെത്തി. രണ്ടാമങ്കത്തിനിറങ്ങിയപ്പോൾ മണ്ഡലത്തിലെ സാന്നിധ്യക്കുറവ് ചൂണ്ടിക്കാട്ടി എതിരാളികളുടെ പ്രചാരണം ശക്തമായിരുന്നു. വികസന കാര്യങ്ങളെക്കുറിച്ച് സംവാദത്തിന് എതിരാളികളെ വെല്ലുവിളിച്ച ഷാനവാസ്, ഭൂരിപക്ഷം തുലോം കുറഞ്ഞെങ്കിലും വീണ്ടും ജയിച്ചുകയറി. വയനാടിെൻറ വികസനത്തെക്കുറിച്ച് തനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും അതിനനുസരിച്ച് മണ്ഡലത്തിെൻറ പുരോഗതിക്കായുള്ള പദ്ധതികൾക്കുവേണ്ടി ശ്രമം നടത്തുമെന്നുമായിരുന്നു അേദ്ദഹത്തിെൻറ പ്രതികരണം.
രാത്രിയാത്ര നിരോധനം, നഞ്ചൻകോട്^നിലമ്പൂർ റെയിൽപാത, ശ്രീചിത്ര മെഡിക്കൽ സെൻറർ ഉപകേന്ദ്രം എന്നീ വിഷയങ്ങളിൽ വയനാടിെൻറ പൊതുതാൽപര്യത്തിനൊപ്പംനിന്ന് പോരാടാൻ ഷാനവാസ് മുൻപന്തിയിലുണ്ടായിരുന്നു. മഹാപ്രളയവേളയിൽ ജില്ലയിെലത്തിയ അദ്ദേഹം, തെൻറ വ്യക്തിഗത ബന്ധമുപയോഗിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തും പ്രളയത്തിനുശേഷമുള്ള ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായും ജനങ്ങൾക്കിടയിലുണ്ടായിരുന്നു.
ജില്ലയിലെ പ്രാദേശിക രാഷ്ട്രീയപ്രവർത്തകരുമായിവരെ ഇക്കാലത്തിനിടയിൽ അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. എതിർ ചേരിയിലുള്ളവരുമായും വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം, വിമർശനങ്ങളോട് അസഹിഷ്ണുത കാട്ടിയിരുന്നില്ല. എന്നാൽ, അവസാനകാലത്ത് തനിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച് പ്രചാരണം നടത്തിയതിൽ ഷാനവാസ് അതീവ ഖിന്നനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇൗയിടെ പൊലീസിൽ പരാതിയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.