ഇനി മൈക്രോ കണ്ടെയിൻമെന്‍റ് സോൺ; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ അഞ്ചുരോഗികളില്‍ കുറവാണെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അവിടം ഇനിമുതല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് ഒരാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തും. മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഇതിനായി മൈക്രോ കണ്ടെയ്ൻമെൻറ് സോണുകള്‍ക്ക് പുതിയ നിര്‍വചനവും നൽകി. തദ്ദേശസ്ഥാപനത്തിലെ വാര്‍ഡിനുപകരം രോഗികളുടെ എണ്ണത്തിനനുസരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളെയാണ് മൈക്രോ കെണ്ടയ്ൻമെൻറ് സോണുകളായി ഇനിമുതല്‍ കണക്കാക്കുക.
മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നൽകാന്‍ ആശ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി നിശ്ചിതദിവസം അഞ്ച്രോഗികളില് കൂടുതലുള്ള തെരുവുകള്‍, ചന്തകള്‍, ഹാര്‍ബറുകള്‍, ഫിഷിങ് വില്ലേജുകള്‍, ഫിഷ്‌ലാന്‍ഡിങ് സെൻററുകള്‍, ഷോപ്പിങ് മാളുകള്‍, െറസിഡന്‍ഷ്യല്‍ ഏരിയകള്‍, ഫാക്ടറികള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഓഫിസുകള്‍, ഐ.ടി സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, വെയര്‍ഹൗസുകള്‍, വര്ക്ഷോപ്പുകള്, ലേല കേന്ദ്രങ്ങള്‍, പത്ത് അംഗങ്ങളില്‍ കൂടുതലുള്ള കൂട്ടുകുടുംബങ്ങള്‍ എന്നിവിടങ്ങളെല്ലാമാണ് മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്.
രോഗികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 87 തദ്ദേശസ്ഥാപനങ്ങളിലെ 634 വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളിലെ രോഗികളുടെ തൊഴിലിടങ്ങളിലെ വിവരവും ശേഖരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തെരുവ് മൈക്രോ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചാല്‍ അതിെൻറ ഇരുവശങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. എല്ലാ ദിവസവും ഇത്തരം മേഖലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.