മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം തീർക്കാൻ വിജിലൻസിന് ഒരു മാസംകൂടി
text_fieldsകൊച്ചി: എസ്.എൻ.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി വിജിലൻസിന് ഒരു മാസംകൂടി അനുവദിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പുതിയ സംഘത്തെ നിയോഗിച്ചെന്നും കുറച്ചുകൂടി സമയം ആവശ്യമുണ്ടെന്നും വിജിലൻസിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻ (ഡി.ജി.പി) ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കൂടുതൽ സമയം അനുവദിച്ച് ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയിലെ പരാതിക്കാരനായ വി.എസ്. അച്യുതാനന്ദെൻറ കൈവശം കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാമെന്നും കോടതി വ്യക്തമാക്കി.
കേസ് ഡയറി പരിശോധിച്ചപ്പോള്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം ആരോപണവിധേയരായ പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചതിെൻറ രേഖകൾ ഡി.ജി.പി കോടതിക്ക് കൈമാറി. രേഖകള്‍ പരിശോധിച്ച് വ്യക്തമായ തെളിവുകളുണ്ടെങ്കിലേ അന്വേഷണ ഉദ്യോഗസ്ഥന്‍ നടപടികള്‍ സ്വീകരിക്കാവൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ കക്ഷികള്‍ക്ക് രേഖകള്‍ ഹാജരാക്കാനായില്ലെങ്കിലും വിജിലന്‍സ് നല്ലരീതിയിൽ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂട്ടര്‍ക്ക് നന്നായി വാദിക്കാനാവില്ല. സര്‍ക്കാര്‍ അഭിഭാഷകരെ മോശക്കാരായി ചിത്രീകരിക്കാന്‍ ഇടവരുത്തരുതെന്നും കോടതി നിർദേശിച്ചു. എസ്.എൻ.ഡി.പി യോഗത്തിന് മൈക്രോ ഫിനാന്‍സ് പദ്ധതി നടത്താൻ യോഗ്യതയില്ലെന്നും തുക അനുവദിച്ചതും വിതരണം ചെയ്തതുമടക്കമുള്ള ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വി.എസ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിയും പിന്നാക്ക ക്ഷേമ കോർപറേഷൻ എം.ഡി നജീബുമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.