മൈക്രോഫിനാന്‍സ് പദ്ധതി: വിജിലന്‍സിന് ഹൈകോടതിയുടെ വിമര്‍ശനം
text_fieldsകൊച്ചി: എസ്.എൻ.ഡി.പി യൂനിയൻ നടപ്പാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന് ഹൈകോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിനാണ് സിംഗിൾ ബെഞ്ച് വിമർശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് കേസിെൻറ അടിസ്ഥാന വസ്തുതകള്‍ പോലും അറിയില്ലെന്നും വിജിലൻസിെൻറ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഇക്കാര്യത്തിൽ കോടതിയെ സഹായിക്കാനായില്ലെന്നും ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തു.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പകരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാവാനും കോടതി നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.മൈക്രോഫിനാന്‍സ് പദ്ധതി നടത്താൻ യോഗ്യതയില്ലാത്ത എസ്.എൻ.ഡി.പി യോഗത്തിന് പിന്നാക്ക വികസന കോര്‍പറേഷന്‍ എം.ഡി നജീബുമായി ഗൂഢാലോചന നടത്തി പണം അനുവദിക്കുകയായിരുന്നെന്നും പിന്നീട് യോഗം നേതാക്കള്‍ ഈ പണം ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നജീബും നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. യോഗം പ്രസിഡൻറ് എം.എന്‍. സോമന്‍, കെ. കെ. മഹേഷ്, ഡോ. ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍.
എന്നുമുതലാണ് ക്രമക്കേട് തുടങ്ങിയതെന്ന് വിശദീകരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പണം മേറ്റന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിെൻറ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും വ്യക്തമായ വിശദീകരണം നല്‍കാന്‍ വിജിലന്‍സിന് സാധിച്ചില്ല. ഏതെങ്കിലും നിറത്തിെൻറ അടിസ്ഥാനത്തിലുള്ള നിലപാടുകൾക്ക് പകരം കേസില്‍ കോടതിയെ സഹായിക്കുന്ന നടപടിയാണ് പബ്ലിക് പ്രോസിക്യൂട്ടറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് കോടതി വാക്കാൽ പറഞ്ഞു. പണം വകമാറ്റിയത് സംബന്ധിച്ച രേഖകളാണ് കോടതിക്ക് കാണേണ്ടത്. ഒന്നര വര്‍ഷമായി നടക്കുന്ന അന്വേഷണത്തില്‍ വിജിലന്‍സിന് എന്ത് തെളിവാണ് ലഭിച്ചത്.
അഴിമതിവിരുദ്ധ നിയമപ്രകാരമുള്ള കേസെടുക്കാന്‍ കോര്‍പറേഷന്‍ എം.ഡിയെക്കൂടി ആരോപണവിധേയനാക്കുകയായിരുന്നോയെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു.തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കോടതി ചോദ്യങ്ങളുന്നയിച്ചു. കേസ് ഡയറിയും ഉദ്യോഗസ്ഥനില്‍നിന്ന് സ്വീകരിച്ചു. ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനാവാതെ വന്നതോടെയാണ് വിജിലന്‍സിനും പ്രോസിക്യൂട്ടര്‍ക്കും എതിരെ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.