കുത്തക സോഫ്റ്റ്വെയർ വാങ്ങൽ: മുഖ്യമന്ത്രിക്ക് വി.എസിെൻറ കത്ത്
text_fieldsതിരുവനന്തപുരം: ഇടതുസർക്കാറിെൻറ െഎ.ടി നയത്തിന് കടകവിരുദ്ധമായി കുത്തക സോഫ് റ്റ്വെയറായ മൈക്രോസോഫ്റ്റ് വിൻേഡാസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ വി.എസ്. അ ച്യുതാനന്ദൻ. സ്വതന്ത്രസോഫ്റ്റ്വെയർ നടപ്പാക്കണമെന്ന മുന്നണി നയത്തിന് വിരുദ്ധമായ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.
2001-2006വരെ നടന്ന മൈക്രോസോഫ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് പിന്നീട് വന്ന ഇടതുസർക്കാർ ഒാഫിസുകളിലും വിദ്യാലയങ്ങളിലും സ്വതന്ത്ര സോഫ്റ്റ്െവയറുകൾ നിർബന്ധമാക്കിയതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർപോലും ഉത്തരവിൽ ഭേദഗതിവരുത്താൻ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ മൈേക്രാസോഫ്റ്റിെൻറ സോഫ്റ്റ്വെയർ വാങ്ങുന്നതിന് ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കേന്ദ്രീകൃത പർച്ചേസ് സംവിധാനത്തിെൻറ മറവിൽ ൈമക്രോസോഫ്റ്റ് കമ്പനിയുമായി ചർച്ച നടത്തി വില നിശ്ചയിച്ചാണ് ‘വിൻഡോസ് 10’ എന്ന സോഫ്റ്റ്വെയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ജനുവരി 17ന് മാധ്യമം വാർത്ത നൽകിയിരുന്നു.
ഏറ്റവും കൂടുതൽ ഇ-ഫയലുകൾ കൈകാര്യം ചെയ്യുന്ന സെക്രേട്ടറിയറ്റ് അടക്കം സർക്കാർ ഒാഫിസുകളിൽ സാേങ്കതിക പ്രശ്നങ്ങളില്ലാതെ സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റം സുഗമമായി പ്രവർത്തിക്കുന്നുണ്ട്. പുതിയ ഉത്തരവോടെ ആവശ്യമുള്ള വകുപ്പുകൾക്ക് മറ്റ് നടപടികളൊന്നും പാലിക്കാതെ വാങ്ങാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്. െഎ.ടി നയത്തിലുള്ള വെള്ളം ചേർക്കലിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കത്തിനെതിരെയുള്ള വി.എസിെൻറ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.