Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉച്ചഭക്ഷണ പദ്ധതി തുക...

ഉച്ചഭക്ഷണ പദ്ധതി തുക വർധിപ്പിക്കും; ജ​നു​വ​രി 15ന​കം തീ​രു​മാ​ന​മെന്ന് സ​ർ​ക്കാ​ർ

text_fields
bookmark_border
mid day meal n098
cancel

കൊ​ച്ചി: സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് നി​ല​വി​ൽ അ​നു​വ​ദി​ക്കു​ന്ന തു​ക വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​നു​വ​രി 15ന​കം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. കു​ടി​ശ്ശി​ക​ത്തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക്കു​ള്ള തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്‌​മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ വ​ക​യി​ൽ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക ഉ​ട​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള തു​ക ന​ൽ​കി​യെ​ന്നും ന​വം​ബ​റി​ലെ തു​ക ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റി​സ് ടി.​ആ​ർ. ര​വി ഹ​ര​ജി​ക​ൾ ജ​നു​വ​രി 16ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mid-day meal
News Summary - mid-day meal scheme will increase the amount
Next Story