Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാൽ...

കാൽ മുറിച്ചുമാറ്റണമെന്ന് വൈദ്യൻ; കൊടുവള്ളിയിൽ മധ്യവയസ്കയും മകനും ജീവനൊടുക്കി

text_fields
bookmark_border
കാൽ മുറിച്ചുമാറ്റണമെന്ന് വൈദ്യൻ; കൊടുവള്ളിയിൽ മധ്യവയസ്കയും മകനും ജീവനൊടുക്കി
cancel
camera_alt

ദേവി, അജിത് കുമാർ

കൊടുവള്ളി: കൊടുവള്ളിയിൽ മധ്യവയസ്കയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് വൈദ്യരെ കാണാൻ പോയിരുന്നു. കാൽ മുറിച്ചു മാറ്റണമെന്ന് വൈദ്യൻ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് ഇതിനിടെ വീട്ടിലേക്ക് വിളിച്ചു. രാത്രി വൈകിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടുമണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അജിത് കുമാർ അവിവാഹിതനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koduvallihanged to death
News Summary - middle-aged woman and her son hanged themselves in Koduvalli
Next Story