ഹോട്ടലുകളിലേക്ക് 'മിലിട്ടറി' കാൾ; പാർസൽ ഓർഡർ ചെയ്ത് പണം തട്ടിപ്പ്
text_fieldsകൊച്ചി: ഹോട്ടലുകളിൽ സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ഭക്ഷണം ഓർഡർ ചെയ്ത് ഓൺലൈൻ പണം തട്ടിപ്പ് വ്യാപകം. ഹൈവേയിലൂടെ പട്ടാളവാഹനത്തിൽ സഞ്ചരിക്കുകയാണെന്നും ഭക്ഷണം പാർസലായി തയാറാക്കിവെക്കാനും നിർദേശം നൽകി, പിന്നീട് പണം ഓൺലൈനായി നൽകാൻ അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഇതിനകം നൂറോളം സ്ഥാപനങ്ങൾ തട്ടിപ്പിന് ഇരയായതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷെൻറതന്നെ കണക്കിലുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് എറണാകുളം എടവനക്കാട് ഭാഗത്തെ ഹോട്ടലിൽ മിലിട്ടറിയിൽനിന്ന് വിളിക്കുന്നെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന ആൾ വിളിച്ച് തട്ടിപ്പിന് ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. ഉച്ചക്ക് രേണ്ടാടെ ഡ്രൈവറെ വിടാമെന്നും ഭക്ഷണം പാർസലായി എടുത്തുവെക്കണമെന്നും നിർദേശം നൽകി. 3000 രൂപയുടെ ഓർഡറാണ് നൽകിയത്.
ഭക്ഷണം പാർസലായി എടുത്തുവെച്ചത് അറിയിച്ചപ്പോൾ ബിൽ തുക നൽകാൻ ഡെബിറ്റ് കാർഡ് ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ അയക്കാൻ ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പാകുമെന്ന് ബോധ്യംവന്ന ഹോട്ടലുടമ, ഗൂഗിൾപേ വഴി പണം നൽകിയാൽ മതിയെന്ന് മറുപടി നൽകി. അങ്ങനെ പണം നൽകാൻ മിലിട്ടറി അനുവാദമില്ലെന്നായി വിളിച്ചയാൾ. അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നിരസിച്ചു.
ഡെബിറ്റ് കാർഡ് ഫോട്ടോതന്നെ തുടർന്നും ആവശ്യപ്പെട്ടതോടെ ഉപയോഗത്തിൽ ഇല്ലാത്ത ഒരുഡെബിറ്റ് കാർഡിെൻറ പടമെടുത്ത് അയച്ചു നൽകി. ഇതോടെ ഫോണിൽ ഒ.ടി.പി വരുമെന്നും അത് പറഞ്ഞാൽ പണം അക്കൗണ്ടിൽ എത്തുമെന്നും വിളിച്ചയാൾ അറിയിച്ചതോടെ സംഗതി തട്ടിപ്പാണെന്ന് ഉറപ്പിച്ച ഹോട്ടലുടമ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ച് ഫോൺ കട്ട് ചെയ്തു. വിളിച്ച നമ്പർ പിന്നീട് പ്രവർത്തനരഹിതമായി.
''സമാനരീതിയിൽ രണ്ടുമാസം മുമ്പ് വൈപ്പിനിലെ ഒരു ഹോട്ടലുടമക്ക് കാൾ വന്നിരുന്നു. മിലിട്ടറിയിൽനിന്നാണെന്നാണ് പറഞ്ഞത്. 25,000 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത് നടത്തിയ തട്ടിപ്പിൽ അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടു. അതിെൻറ അനുഭവം അറിഞ്ഞതുകൊണ്ടാണ് ഇത്തവണ മുൻകരുതൽ എടുത്തത്'' -എടവനക്കാട്ടെ ഹോട്ടലുടമ പറഞ്ഞു.
ലോക്ഡൗണിനുശേഷം തുറന്ന ഹോട്ടലുകളിൽ സൈന്യത്തിൽനിന്നെന്ന് പറഞ്ഞ് പാർസൽ ഓർഡർ ചെയ്ത് വ്യാപകമായി തട്ടിപ്പ് നടന്നിരുെന്നന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു. ഹോട്ടലുടമകൾക്ക് ബോധവത്കരണവും പൊലീസിൽ പരാതിയും നൽകിയിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.