കോവിഡ് വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സൈന്യത്തിെൻറ സഹായവും
text_fieldsതിരുവനന്തപുരം: കോവിഡ് -19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സൈന്യത്തിെൻറ സഹായവും ലഭ് യമാക്കും. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സേനാവിഭാഗങ്ങളുടെയും അർധസൈനികവിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കും.
രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് വിപുലവും ഫലപ്രദവുമായ തയാറെടുപ്പ് സര്‍ക്കാര്‍ നടത്തുകയാണ്.
അടിയന്തരഘട്ടമുണ്ടായാൽ സൈന്യത്തിെൻറ ആശുപത്രികൾ, ബാരക്കുകൾ, ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ, ആംബുലൻസുകൾ എന്നിവയുടെ സേവനമെല്ലാം ലഭ്യമാക്കാമെന്ന് സേനാപ്രതിനിധികൾ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിന്നീട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി ഹെലികോപ്ടറിെൻറ സേവനവും ലഭ്യമാക്കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.
സമൂഹവ്യാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങളെ അണിനിരത്തി സർക്കാർ
തിരുവനന്തപുരം: കോവിഡ് -19െൻറ സാമൂഹവ്യാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അണിനിരത്തി തടയാൻ കർശന നടപടികളുമായി സർക്കാർ. ജനകീയ പരിശോധനാ സംവിധാനമടക്കം നടപ്പാക്കുന്നതിെൻറ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായിരിക്കും. തദ്ദേശ ജനപ്രതിനിധികളുമായുള്ള വിഡിയോ കോൺഫറൻസ് വഴി സംസാരിക്കെവ മുഖ്യമന്ത്രി പിണറായി വിജയൻ നടപടികൾ വിശദീകരിച്ചു.
സമൂഹവ്യാപനം മുന്നിൽകണ്ട് ഒാരോ തദ്ദേശസ്ഥാപന പരിധിയിലും ലഭ്യമായ പ്രതിരോധസംവിധാനങ്ങളുടെ വിവരം ശേഖരിച്ച് പട്ടിക തയാറാക്കണം. വാർഡ് പ്രതിനിധിയുടെ നേതൃത്വത്തിൽ 15 അംഗ കമ്യൂണിറ്റി ഗ്രൂപ് രൂപവത്കരിച്ച് ഒാരോ വാർഡിലെയും കിടപ്പുരോഗികൾ, മറ്റ് രോഗബാധിതർ, വയോജനങ്ങൾ (എവിടെ താമസിക്കുന്നു, അവരുടെ ഫോൺ നമ്പർ) എന്നിവരുടെ വിവരം ശേഖരിക്കണം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാല്‍ ആശുപത്രിയില്‍ കിടക്ക ഉറപ്പാക്കല്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ എന്നിവ ഗ്രൂപ്പിെൻറ ഉത്തരവാദിത്തമാവും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വൈകുന്നേരം വരെ ഒ.പി ഉറപ്പാക്കാന്‍ ഒരു ഡോക്ടറെ കരാർ വ്യവസ്ഥയിൽ നിയമിക്കണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ വിദ്യാർഥികള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകർ തുടങ്ങിയവരുടെ കൂട്ടായ്മ ഉണ്ടാക്കും. വീടുകളിൽ കൗൺസലിങ്ങിനും ഭക്ഷണം, മരുന്ന് വിതരണത്തിനും കമ്യൂണിറ്റി വളൻറിയെറ നിയോഗിക്കും.
സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധെപ്പട്ട് വീടുകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. മെഡിക്കൽ സ്റ്റോറിൽ ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. കൃത്രിമക്ഷാമം നിരീക്ഷിച്ചാൽ വിവരം ജില്ല കലക്ടർക്ക് അടക്കം റിപ്പോർട്ട് ചെയ്യണം. അംഗൻവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളിലെത്തിക്കണം.
തദ്ദേശസ്ഥാപന പരിധിയിലെ പൊതു-സ്വകാര്യ ആശുപത്രികളുടെ വിശദാംശം, കിടക്കകളുടെ എണ്ണം, വെൻറിലേറ്റർ സൗകര്യത്തിെൻറ വിവരം എന്നിവ ശേഖരിക്കണം. നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാൻ സൗകര്യം കണ്ടെത്തണം. ഹോസ്റ്റലുകളുടെയും സർക്കാർ-സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളുടെയും പട്ടിക പ്രാദേശികതലത്തിൽ തയാറാക്കണം.
ലോഡ്ജുകള്‍, പ്രവര്‍ത്തിക്കാത്ത ആശുപത്രികള്‍, താമസമില്ലാത്ത വീടുകള്‍, കെട്ടിടങ്ങൾ എന്നിവയുടെയും വിവരം ശേഖരിക്കണം. വീടുകളിൽ കരുതലിൽ കഴിയുന്നവരുടെ സംരക്ഷണം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊലീസുകാരുടെ അവധി റദ്ദാക്കുന്നു
പാലക്കാട്: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ അവധി റദ്ദാക്കി െപാലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് മാത്രം ഇളവുനൽകി മറ്റുള്ളവർ അടിയന്തരമായി േജാലിയിൽ പ്രവേശിക്കാനും ജാഗ്രതപാലിക്കാനും പൊലീസ് ആസ്ഥാനത്തുനിന്ന് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പ്രാദേശികതലത്തിലെ വിവരങ്ങൾ ഉടൻ അറിയിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങളോടും നിർദേശിച്ചു. കെ.എ.പി, എ.ആർ ബറ്റാലിയനുകളിലെ പൊലീസുകാരെ കരുതൽ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാർക്കൊപ്പം അയക്കുന്നുണ്ട്. ഒരു ആരോഗ്യവകുപ്പ് ജീവനക്കാരനൊപ്പം അഞ്ചു പൊലീസുകാരാണ് സഹായത്തിനുള്ളത്.
പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് നിർത്തിെവച്ചു
തിരുവനന്തപുരം: കോവിഡ്-19 ഭീഷണിയെ തുടർന്ന് ട്രഷറികളിൽ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് മേയ് 31 വെര നിർത്തിെവച്ചു. വിദേശ രാജ്യങ്ങൾ സന്ദർശിച്ചവരടക്കം ലൈഫ് മസ്റ്ററിങ്ങിന് ട്രഷറികളെ സമീപിക്കുന്നെന്ന വിലിയിരുത്തലിനെ തുടർന്നാണ് നടപടി. മാർച്ച് 19 മുതൽ കാലാവധി കഴിയുന്നവരുടെ മസ്റ്ററിങ് സമയപരിധി ജൂൺ 30 വരെ നീട്ടും. മസ്റ്റിങ് നടത്തിയില്ലെന്ന കാരണത്താൽ ഇവരുടെ പെൻഷൻ ജൂൺ ഒന്നുവരെ തടയരുത്. നീട്ടിവെക്കുന്ന വാർഷിക മസ്റ്ററിങ് ജലൈ 31ന് മുമ്പ് പൂർത്തിയാക്കണമെന്നും ഡയറക്ടർ ട്രഷറി ഒാഫിസർമാർക്ക് നിർേദശം നൽകി.
ദുരന്തപ്രതികരണ നിധി കോവിഡ് പ്രതിരോധത്തിന്
തിരുവനന്തപുരം: കോവിഡ് -19 പ്രതിരോധിക്കാൻ ദുരന്തപ്രതികരണ നിധിയിലെ (എസ്.ഡി.ആർ.എഫ്) പണം ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദേശീയ ദുരന്തമായി കോവിഡിനെ കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇൗ മാനദണ്ഡപ്രകാരമാണ് നടപടി. 2019-20ൽ 224 കോടി രൂപയാണ് എസ്.ഡി.ആർ.എഫിലേക്കുള്ള വിഹിതം. ഇതിൽ 25 ശതമാനം തുക ക്വാറൈൻറൻ, സാമ്പിൾ ശേഖരിക്കൽ, ജനങ്ങളെ പരിശോധിക്കൽ എന്നിവക്കായി വിനിയോഗിക്കും. 10 ശതമാനം തുക അടിയന്തര ഉപകരണങ്ങളും ലാബ് സാധനങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കാനാണ് തീരുമാനം.
സഹകരണ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം; മുടങ്ങിയ വായ്പകൾക്ക് ഇളവില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തി വന്ന വായ്പക്കാര്‍ക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. ദീര്‍ഘകാലമായി തിരിച്ചടവ് നടത്താതിരിക്കുന്ന വായ്പക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. ഇതോടൊപ്പം അഞ്ച് സെൻറിന് താഴെ ഭൂമിയിലുള്ള കിടപ്പാടം ജപ്തി ചെയ്യരുതെന്ന സംസ്ഥാന സര്‍ക്കാറിെൻറ മുന്‍നിര്‍ദേശവും പാലിക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുെണ്ടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.