അംഗൻവാടികളിൽ ഇനി മുതല്‍ പാലും മുട്ടയും
text_fieldsതിരുവനന്തപുരം: അംഗൻവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കും. സംസ്ഥാന വനിത ശിശുവികസന വകുപ്പ് പോഷകബാല്യം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും രണ്ട് ദിവസം പാലും നല്‍കുക.
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓരോ ഗ്ലാസ് പാൽ വീതവും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയുമാണ് നൽകുക. അംഗൻവാടിയിലെ മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള നാല് ലക്ഷത്തോളം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി പദ്ധതിക്കാവശ്യമായ പാല്‍ അംഗൻവാടികളില്‍ നേരിട്ട് എത്തിക്കും. ഈ സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത മലയോര ഗ്രാമപ്രദേശങ്ങളിലെ 220 അംഗൻവാടികളില്‍ മില്‍മയുടെ യു.എച്ച്.ടി പാല്‍ വിതരണം ചെയ്യും.
61.5 കോടിയാണ് ശിശുവികസനവകുപ്പ് പദ്ധതിക്കായി ചെലവിടുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഡി.പി.ഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.