ക്ഷീര കർഷകരെ രക്ഷിക്കാൻ പാൽ സംഭരിച്ച് പാൽപ്പൊടി നിർമ്മിക്കണം -മാണി സി. കാപ്പൻ
text_fieldsപാലാ: ദുരിതത്തിലായ ക്ഷീരകർഷകരെ രക്ഷിക്കാൻ പാൽ സംഭരിച്ച് പാൽപ്പൊടിയുണ്ടാക്കാൻ മിൽമക്ക് നിർദ്ദേശം നൽകണമെന്ന് എൻ.സി.കെ സംസ്ഥാന പ്രസിഡന്‍റും നിയുക്ത എം.എൽ.എയുമായ മാണി സി. കാപ്പൻ.
ഇപ്പോൾ രാവിലെ മാത്രമാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇതുമൂലം കേരളത്തിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. പാൽ വിറ്റൊഴിക്കാൻ മാർഗ്ഗമില്ലാതെ ക്ഷീര കർഷകർ വലയുകയാണ്. ഉത്പാദിപ്പിക്കുന്ന പാൽ മറിച്ചുകളയേണ്ട ദുരവസ്ഥയാണ് ക്ഷീര കർഷർക്കുള്ളത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പാൽ സംഭരിക്കുമ്പോൾ അധികം വരുന്ന പാൽ ഉപയോഗിച്ചു പാൽപ്പൊടി തയ്യാറാക്കുമെന്ന നിർദ്ദേശം ഉയർന്നിരുന്നു. ഇത് നടപ്പാക്കാത്തതു മൂലമാണ് ക്ഷീര കർഷകർ ദുരിതത്തിലായതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ദുരിതത്തിലായ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.