സുഭിക്ഷ കേരളം: ക്ഷീരവിപ്ലവത്തിന് ആലപ്പുഴ
text_fieldsആലപ്പുഴ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ക്ഷീരവിപ്ലവത്തിന് ജില്ല ഒരുങ്ങുന്നു. ഒമ്പതുകോടിയില്പരം ചെലവിട്ട് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്ന്നാണ് ക്ഷീരവികസന വകുപ്പ് ഇത് നടപ്പാക്കുന്നത്. കർഷകരുടെ ഉപജീവനമാർഗ പിന്തുണ ഘടകവികസനം, െഡയറി ഫാമുകളുടെ അടിസ്ഥാന വികസനവും ആധുനീകരണവും, തീറ്റപ്പുൽ കൃഷി വികസനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പത്തോളം പദ്ധതികളാണ് നടപ്പാക്കുന്നത്.
ബാങ്കുകളുടെ സഹായത്തോടെ പശു െഡയറി യൂനിറ്റുകൾക്ക് ധനസഹായം, തീറ്റപ്പുൽകൃഷിക്ക് ധനസഹായം, വൈക്കോൽ ബെയിലിങ് യൂനിറ്റ്, സംഘങ്ങൾ വഴി കന്നുകാലി തീറ്റവിതരണം ചെയ്യാനുള്ള പദ്ധതി, ക്ഷീരകർഷകർക്ക് പച്ചപ്പുൽ കൃഷിക്ക് ധനസഹായം, ചാണക ജൈവവള യൂനിറ്റ്, കുട്ടനാടൻ മേഖലയിലെ ക്ഷീരകർഷകർക്ക് എലിവേറ്റഡ് കാലിത്തൊഴുത്ത് നിർമാണത്തിന് ധനസഹായം, കുട്ടനാടൻ മേഖലയിലെ ക്ഷീരകർഷകർക്ക് എലിവേറ്റഡ് വൈക്കോൽ പുര നിർമാണത്തിന് ധനസഹായം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക.
ക്ഷീരകർഷകരുടെ ഉപജീവനമാർഗ പിന്തുണ ഘടകങ്ങൾ മെച്ചപ്പെടുത്തുക എന്ന പദ്ധതി വഴി ജില്ലയിൽ 380 ഒറ്റ പശു െഡയറി യൂനിറ്റും 380 രണ്ടുപശു ഡെയറി യൂനിറ്റും സ്ഥാപിക്കുന്നതിന് സഹായം നല്കും. ഒരു പശുവിനെയെങ്കിലും വളർത്തുന്ന ക്ഷീരകർഷകരാണ് ഗുണഭോക്താക്കൾ. യുവജനങ്ങൾക്കും വനിതകൾക്കും മുൻഗണന നൽകും.
71 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുമായി അഞ്ച് െഡയറി യൂനിറ്റുകൾ വീതം സ്ഥാപിക്കും.
12 ബ്ലോക്കുകളിലായി പ്രവർത്തിച്ചുവരുന്ന ക്ഷീരസംഘങ്ങൾക്ക് 12 ഹെക്ടർ സ്ഥലത്ത് സ്വന്തമായോ പാട്ടത്തിനോ പച്ചക്കറി കൃഷി ചെയ്ത് വിപണനം നടത്താൻ ഹെക്ടറിന് 50,000 രൂപ ധനസഹായവും നൽകും. െഡയറി ഫാം അടിസ്ഥാന വികസനവും ആധുനികത്കരണവും പദ്ധതിയിലൂടെ 600 ക്ഷീരകർഷകർക്ക് കന്നുകാലിത്തൊഴുത്ത് നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും ചാണകക്കുഴി നിർമിക്കുന്നതിനും കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട മറ്റ് ആധുനീകരണത്തിനുമായി ചെലവിെൻറ 50 ശതമാനം പരമാവധി 50,000 രൂപ ധനസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.