ലക്ഷദ്വീപിൽ കോടികളുടെകടൽ വെള്ളരി വേട്ട; മലയാളി ഉൾെപ്പടെ ഏഴുപേർ പിടിയിൽ
text_fieldsകൊച്ചി: ലക്ഷദ്വീപിൽ വീണ്ടും കോടികളുടെ കടൽ വെള്ളരി വേട്ട. അന്താരാഷ്ട്ര വിപണിയിൽ 5.45 കോടി രൂപയോളം വില വരുന്ന ജീവനില്ലാത്ത കടൽ വെള്ളരിയുമായി മലയാളിയുൾെപ്പടെ ഏഴു പേരാണ് ലക്ഷദ്വീപ് വനംവകുപ്പിെൻറ പിടിയിലായത്. ലക്ഷദ്വീപിൽനിന്ന് ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘമാണിത്.
ഇവർ കൊന്ന 486 കടൽ വെള്ളരികളും രണ്ട് മത്സ്യബന്ധന ബോട്ടുകളും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി പി.സാജൻ, ലക്ഷദ്വീപിലെ അഗത്തി സ്വദേശികളായ അബ്ദുൽ ജബ്ബാർ, എസ്.ബി. മുഹമ്മദ് ഹഫീൽ, സഖലൈൻ മുസ്താഖ്, തമിഴ്നാട് കന്യാകുമാരി സ്വദേശി പി.ജൂലിയസ് നായകം, സൗത്ത് ഡൽഹിക്കാരനായ ജഗൻ നാഥ് ദാസ്, പശ്ചിമബംഗാൾ സ്വദേശി പരൺ ദാസ് എന്നിവരാണ് പിടിയിലായത്.
ജനവാസമില്ലാത്ത ദ്വീപായ പെരുമാൽപറിൽ കടൽവെള്ളരി ബോട്ടിൽ കടത്തുന്നതിനിടെ രാത്രി പട്രോളിങ് നടത്തുകയായിരുന്ന മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഫോഴ്സ് വാച്ചേഴ്സ് കണ്ടെത്തി പിടികൂടുകയായിരുന്നു. അഗത്തി റേഞ്ച് ഓഫിസ് ഹെഡ്ക്വാർട്ടേഴ്സിലെത്തിച്ച ഇവർക്കെതിരെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം കേസെടുത്തു. തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ രജിസ്ട്രേഷനുള്ള ബോട്ടുകളാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.