കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ
text_fieldsതിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചു. നവംബറില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചത്. യൂനിയന്റെ 38-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്മാന് മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്. വാര്‍ഷിക പൊതുയോഗം 2024-25 വര്‍ഷത്തേക്ക് 1474 കോടി രൂപയുടെ റവന്യൂ ബജറ്റും 52 കോടി രൂപയുടെ മൂലധന ബജറ്റും പാസാക്കി. യൂനിയന്റെ നിയമാവലി ഭേദഗതികള്‍ യോഗം അംഗീകരിച്ചു.
അധിക പാല്‍വിലയായ 15 രൂപയില്‍ 10 രൂപ കര്‍ഷകര്‍ക്കും മൂന്ന് രൂപ സംഘങ്ങള്‍ക്കും ലഭിക്കും. രണ്ടുരൂപ സംഘങ്ങള്‍ക്ക് യൂനിയനിലുള്ള ഓഹരികളായി മാറ്റും. ഇതോടെ തിരുവനന്തപുരം മേഖല യൂനിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ലിറ്ററൊന്നിന് 59.98 രൂപയാകും. തിരുവനന്തപുരം മില്‍മയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അധിക പാല്വിലയാണിത്.
13 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്. 2023 ഡിസംബര്‍ മുതല്‍ ഇതുവരെ 20 കോടി രൂപ അധിക പാല്‍വിലയായി നല്‍കിയതിന് പുറമെയാണിത്. 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചാക്കൊന്നിന് 200 രൂപ വീതം കാലിത്തീറ്റ സബ്സിഡി നല്‍കുമെന്നും ചെയര്മാന് അറിയിച്ചു. 2024 ജനുവരി മുതല്‍ ചാക്കൊന്നിന് 100 രൂപ വീതം കാലിത്തീറ്റ സബ്സിഡി നല്‍കിയിരുന്നു. യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മുരളി പി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.ജി. വാസുദേവനുണ്ണി, കെ.ആര്. മോഹനന് പിള്ള, പ്രതുലചന്ദ്രന്‍, ഡബ്ല്യു.ആര്. അജിത് സിംഗ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.