മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അന്തരിച്ചു
text_fieldsതൃശൂർ: 'മിൽമ' ചെയർമാനും കോൺഗ്രസ് നേതാവുമായ പി.എ. ബാലൻ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് അവിണിശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
32 വർഷമായി മിൽമ ഡറയക്ടർ ബോർഡിലുള്ള ബാലൻ മാസ്റ്റർ 2019 ജനുവരിയിലാണ് ചെയർമാനായത്. അതിന് മുമ്പ് ആറ് വർഷം എറണാകുളം മേഖല ചെയർമാനായിരുന്നു.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡൻറ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം എന്നീ പദവികൾ വഹിച്ച ബാലൻ മാസ്റ്റർക്ക് മികച്ച സംരംഭകനുള്ള ഇന്ത്യൻ ഇക്കണോമിക് റിസർച്ച് അസോസിയേഷൻ അവാർഡും മികച്ച സഹകാരിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡൻറാണ്.
ഭാര്യ: വാസന്തി ദേവി (റിട്ട. കെ.എസ്എഫ്ഇ). മക്കൾ: രഞ്ജിത്ത് ബാലൻ (തിരുവനതപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐ.ടി വ്യവസായിയും) രശ്മി ഷാജി. മരുമക്കൾ: ഷാജി ബാലകൃഷ്ണൻ (ദുബൈ), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ്, യു.എസ്ടി ഗ്ലോബൽ, ഇൻഫോപാർക്ക് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.