മില്‍മ പുതിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി
text_fieldsതിരുവനന്തപുരം: പുതിയ മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ മിൽമ വിപണിയിലിറക്കി. പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗര്‍ട്ട് (രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യം), മിനികോണ്‍, മില്‍ക്ക് സിപ് അപ്, ഫ്രൂട്ട് ഫണ്‍ഡേ എന്നിവയാണ് വിപണിയിലിറക്കിയത്.
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. പാലിെൻറ ഉൽപാദനക്ഷമതയില്‍ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി ഉറപ്പാക്കുന്നതിെൻറയും വിപണന ശൃംഖല വിപുലീകരിക്കുന്നതിെൻറയും ഭാഗമായി മില്‍മ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നതിെൻറ മേഖല തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ കേരളം രണ്ടാംസ്ഥാനത്താണ്. പാലുൽപാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മില്‍മ വഹിക്കുന്ന പങ്ക് വലുതാണ്. നിലവില്‍ മില്‍മ കേരളത്തില്‍ മാത്രം നാൽപതോളം പാലുൽപന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്.
മില്‍മക്ക് ലഭിക്കുന്ന ലാഭത്തിെൻറ 80 ശതമാനവും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മന്ത്രി ആന്‍റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മില്‍മ തിരുവനന്തപുരം യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്‍. മോഹനന്‍ പിള്ള, തിരുവനന്തപുരം ഡെയറി മാനേജര്‍ ജെസി ആര്‍.എസ്. എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.