മിൽമ ഇന്നു മുതൽ മുഴുവൻ പാലും സംഭരിക്കും
text_fieldsകോഴിക്കോട്: വെള്ളിയാഴ്ച മുതൽ ക്ഷീരസംഘങ്ങളിൽനിന്ന് മുഴുവൻ പാലും സംഭരിക്കാൻ മിൽമ മലബാർ മേഖല യൂനിയെൻറ തീരുമാനം. പാൽസംഭരണത്തിലെ പ്രതിസന്ധി സംസ്ഥാന സർക്കാ റിെൻറ ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി അവസാനിച്ചതോടെയാണ് പതിവുപോലെ പാൽ സംഭരിക്കാൻ മിൽമ തീരുമാനിച്ചതെന്ന് മലബാർമേഖല യൂനിയൻ ചെയർമാൻ കെ.എസ്. മണിയ ും മാനേജിങ് ഡയറക്ടർ കെ.എം. വിജയകുമാരനും അറിയിച്ചു.
ആറ് ലക്ഷം ലിറ്റർ പാൽ സംഭരിച്ചിട്ട് പകുതിയും വിറ്റുപോകാതിരുന്നതോടെയാണ് മിൽമ മലബാർമേഖല യൂനിയൻ കോവിഡ് കാലത്ത് പ്രതിസന്ധിയിലായത്. പാൽപ്പൊടിയാക്കാനായി തമിഴ്നാട്ടിലേക്ക് പാൽ എത്തിക്കുവാനും കഴിഞ്ഞിരുന്നില്ല.
തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന മന്ത്രി കെ. രാജു, ജലവിഭവമന്ത്രി കെ. കൃഷ്ണൻ കുട്ടി, മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ െക.എസ് മണി തുടങ്ങിയവർ തമിഴ്നാട് സർക്കാറുമായി ചർച്ച നടത്തിയത്. ഈറോഡ്, വെല്ലൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ പ്ലാൻറുകളിൽ കേരളത്തിൽനിന്നുള്ള പാൽ െപാടിയാക്കി സംസ്കരിച്ച് സൂക്ഷിക്കും. കൺസ്യുമർഫെഡ്, സാമൂഹികക്ഷേമ വകുപ്പ്, െപാതുവിതരണ സമ്പ്രദായം എന്നിവ വഴി പാൽ വിതരണം ചെയ്യുന്നതോെട സംഭരിക്കുന്ന പാൽ മുഴുവൻ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് മിൽമ.
പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ബുധനാഴ്ച ക്ഷീരസംഘങ്ങളിൽനിന്ന് പാൽ മിൽമ ശേഖരിക്കാതിരുന്നതോടെ കർഷകർക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. രാവിലത്തെ പാൽ മാത്രമാണ് വ്യാഴാഴ്ച മിൽമ ശേഖരിച്ചത്. വെള്ളിയാഴ്ച മുതൽ വൈകുന്നേരത്തെ സംഭരണം പുനരാരംഭിക്കുന്നത് കർഷകർക്ക് ആശ്വാസമാകും.
1.3 ലക്ഷം ലിറ്റർ പാൽകൂടി പൊടിയാക്കും
കോട്ടയം: മലബാർ മേഖലയിലെ അധികപാൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1.30 ലക്ഷം ലിറ്റർ പാൽകൂടി പൊടിയാക്കാൻ സ്വകാര്യ കമ്പനിയുമായി മിൽമ ധാരണയിലെത്തി. തമിഴ്നാട് 50,000 ലിറ്റർ പാൽ പൊടിയാക്കി മാറ്റാൻ സമ്മതിച്ചതിനുപിന്നാലെയാണ് കൂടുതൽ പാൽപ്പൊടി നിർമാണത്തിന് വഴി തെളിയുന്നത്.
ദോദ്ല ഡയറി ലിമിറ്റഡെന്ന കമ്പനിയുമായി മിൽമ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇവരുടെ ആന്ധ്ര നെല്ലൂരിലെ ഫാക്ടറിയിൽ ലക്ഷം ലിറ്ററും തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ 30,000 ലിറ്ററും പൊടിയാക്കും. ഒരു ലിറ്റർ പാൽ പാൽപ്പൊടിയാക്കാൻ പത്ത് രൂപയോളം അധിക ചെലവാണ് മിൽമക്കുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.