ഇന്നു മുതൽ മിൽമ മുഴുവൻ പാലും എടുക്കും
text_fieldsപാലക്കാട്: ക്ഷീരകർഷകരുടെ ദുരിതത്തിന് പരിഹാരമായി ഞായറാഴ്ച മുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എസ്. മണി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ത്രിതല പഞ്ചായത്തുകൾ, ആദിവാസി കോളനികൾ, അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കോവിഡ് ആശുപത്രികൾ, അംഗനവാടികൾ എന്നിവിടങ്ങളിൽ പാൽ വിതരണം നടത്താനുള്ള നടപടികൾ സർക്കാർ തലത്തിലുണ്ടാവും.
ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന മലപ്പുറമൊഴിച്ച് മറ്റ് ജില്ലകളിൽ പാലിേൻറയും ഇതര ഉൽപന്നങ്ങളുടെയും വിപണനത്തിൽ കാര്യമായ പുരോഗതിയുണ്ട്. തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകൾ മലബാറിൽനിന്ന് പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഫാക്ടറികൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിെൻറെയല്ലാം അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതൽ മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.