നിലമെന്ന പേരിൽ കുറഞ്ഞ നഷ്ടപരിഹാരം: സ്ഥലം ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈകോടതി
text_fieldsകൊച്ചി: 40 വർഷമായി പുരയിടമാണെങ്കിലും റവന്യൂ രേഖകളിൽ നിലമായി രേഖപ്പെടുത്തിയ ഭൂമി കൊച്ചി മെട്രോ റെയിൽ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നത് നീട്ടിവെക്കാൻ ഹൈകോടതി ഉത്തരവ്. പഴയ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് കുറഞ്ഞ നഷ്ടപരിഹാരം നൽകാനുള്ള നീക്കം ചോദ്യംചെയ്ത് തൃപ്പൂണിത്തുറയിലെ സീമ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ ഉടമ പ്രഫ. ഷൈലജ ചേന്നാട്ട് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന മാർച്ച് 19 വരെ നടപടികൾ നീട്ടിവെക്കണമെന്നാണ് നിർദേശം.
നിലവിലെ മാർക്കറ്റ് വില അടിസ്ഥാനമാക്കിയല്ല സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം. ഹരജിക്കാരിയുടെ ഭൂമിക്ക് സമീപത്തെ സ്ഥലങ്ങൾക്ക് 2017ൽ ഒരു ആറിന് (2.47 സെന്റ്) 61-86 ലക്ഷം രൂപ വീതം നൽകിയപ്പോൾ 2019ലെ രജിസ്ട്രേഷൻ രേഖ തഹസിൽദാർ പരിശോധിച്ച് ഒരു ആറിന് 21-38 ലക്ഷം രൂപ വരെയാണ് തനിക്ക് നിശ്ചയിച്ചതെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.