സ്വകാര്യ ക്ഷേത്രം ജീവനക്കാർക്ക് ഇനി മിനിമം കൂലി നൽകണം
text_fieldsകോഴിക്കോട്: സ്വകാര്യമേഖലയിലെ ക്ഷേത്ര ജീവനക്കാർക്ക് മിനിമം കൂലി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. മേൽശാന്തിക്ക് 16,870 രൂപ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം നൽകണം.
ക്ഷേത്രം ഓഫിസ് മാനേജർക്കും 16,870 രൂപയാണ് അടിസ്ഥാനവേതനം. എല്ലാ വിഭാഗത്തിലുംപെട്ട ജീവനക്കാർക്കും അടിസ്ഥാന ശമ്പളം നിശ്ചയിച്ചു. ആർക്കെങ്കിലും ഇതിൽ അധികം വേതനം നിലവിൽ ലഭിക്കുന്നുണ്ടെങ്കിൽ അത് തുടരണമെന്നും കുറവ് വരുത്തരുതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020ൽ സ്വകാര്യക്ഷേത്ര ജീവനക്കാരെ മിനിമം വേജസിൽ ഉൾപ്പെടുത്തി കരട് വിജ്ഞാപനമിറങ്ങിയിരുന്നു. കരട് നിർദേശങ്ങളിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചശേഷമാണ് കഴിഞ്ഞദിവസം വേതനം സംബന്ധിച്ച വിജ്ഞാപനമിറങ്ങിയത്. സേവന വേതന വ്യവസ്ഥകളില്ലാത്ത കേരളത്തിലെ ആയിരക്കണക്കിന് സ്വകാര്യ ക്ഷേത്രജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് സർക്കാർ വിജ്ഞാപനം.
ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളിൽ ജീവനക്കാർക്ക് പ്രതിമാസവേതനത്തിെൻറ 26 ൽ ഒരു ഭാഗം കണക്കാക്കി ആനുപാതിക ശമ്പളം ലഭിക്കും. ദിവസം ഒരു നേരം മാത്രം പൂജ നടത്തുന്നതും വച്ചുനിവേദ്യം ഇല്ലാത്തതുമായ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിെൻറ 50 ശതമാനം ലഭിക്കും.
പുതുക്കി നിശ്ചയിച്ച വേതനം
• മേൽ ശാന്തി:16,870
• കാര്യക്കാരൻ, ശാന്തി, കീഴ്ശാന്തി 14,590
• കോമരം/വെളിച്ചപ്പാട്, കോലധികാരികൾ 12,580
• കഴകക്കാരൻ, വാദ്യക്കാരൻ, പരിചാരകൻ,
മാലകെട്ടുന്നയാൾ: 12,190
• അടിച്ചുതളിക്കാരൻ, അന്തിത്തിരിയൻ: 11,380
ഓഫിസ് വിഭാഗം
• മാനേജർ: 16,870
• സൂപ്രണ്ട്, സുപ്പർവൈസർ, അക്കൗണ്ടൻറ്: 14,590
• ക്ലർക്ക്, കാഷ്യർ, ഡ്രൈവർ :12,850
• അറ്റൻഡർ, പ്യൂൺ, ൈമക് ഓപറേറ്റർ 12,190
• സ്വീപ്പർ 11,380
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.