മിനിമം വേതനം; നഴ്സുമാർ സമരത്തിന്
text_fieldsതൃശൂർ: നഴ്സുമാരടക്കമുള്ള ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം അഞ്ചുവർഷം കഴിഞ്ഞിട്ടും പുതുക്കാത്തതിനെതിരെ നഴ്സുമാർ പ്രക്ഷോഭത്തിന്. ഇതടക്കമുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനായി യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) സംസ്ഥാന കൗൺസിൽ യോഗം ഞായറാഴ്ച നടക്കും. രാവിലെ 10ന് തൃശൂർ വിയ്യൂരിൽ നളിനം ഓഡിറ്റോറിയത്തിലാണ് സംസ്ഥാന കൗൺസിൽ യോഗം ചേരുന്നത്. ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിൽനിന്നുമുള്ള യു.എൻ.എയുടെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും.
സംസ്ഥാനതല പണിമുടക്കടക്കമുള്ള വിഷയങ്ങളാണ് ചർച്ചയിലുള്ളതെന്ന് നേതാക്കൾ പറഞ്ഞു. മിനിമം വേതനം വൈകുന്നതിനെതിരെ ജില്ലതലങ്ങളിൽ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ, തൊഴിൽ വകുപ്പ് അടക്കം സർക്കാർ സംവിധാനങ്ങൾ മെല്ലപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത് എന്ന വ്യാപകമായ പരാതിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞായറാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് പ്രാധാന്യമേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.