മിനിമം വേതനം: ഭേദഗതി ഹൈകോടതി ശരിവെച്ചു
text_fieldsെകാച്ചി: തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന 2015ലെ കേരള മിനിമം വേജസ് റൂൾസ് ഭേദഗതി ഹൈകോടതി ശരിവെച്ചു. വേതന സുരക്ഷ പദ്ധതി എന്ന പേരിൽ കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിലൂടെ ശമ്പളവിതരണം ഉറപ്പാക്കിയ 2015 ജൂലൈ എട്ടിലെ ഭേദഗതി ചോദ്യംചെയ്ത് സമർപ്പിച്ച 188 ഹരജികൾ തള്ളിയാണ് ഉത്തരവ്. കടകളും അനുബന്ധ സ്ഥാപനങ്ങളും, സ്റ്റാർ ഹോട്ടലുകൾ, സ്വകാര്യ സ്കൂളുകളിലെ അധ്യാപേകതര ജീവനക്കാർ, സെക്യൂരിറ്റി സേവനങ്ങൾ, കമ്പ്യൂട്ടർ സോഫ്ട്വെയർ മേഖല, സ്വകാര്യ ആശുപത്രികൾ, ഇതുമായി ബന്ധപ്പെട്ട ഡിസ്പെൻസറി, സ്കാനിങ് സെൻറർ, ഫാർമസി, ക്ലിനിക്കൽ ലാബ്, എക്സ്റേ യൂനിറ്റ് എന്നീ ഷെഡ്യൂൾഡ് തൊഴിൽ മേഖലകളിലെ ജീവനക്കാർക്ക് ബാധകമാകുംവിധമാണ് ഭേദഗതി കൊണ്ടുവന്നത്. ലേബർ വകുപ്പിെൻറ വേതന സുരക്ഷ സംവിധാനം സംബന്ധിച്ച ആപ്പ് അപ്ലോഡ് ചെയ്ത് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് വഴി ശമ്പളം വിതരണം ചെയ്യുന്നതാണ് ഇൗ രീതി. ശമ്പള സ്ലിപ്പും കമ്പ്യൂട്ടർ വഴിതന്നെ ജീവനക്കാരന് ലഭിക്കും.
ഇൗ സംവിധാനം അപ്രായോഗികമാണെന്ന് പറഞ്ഞാണ് തൊഴിലുടമകൾ കോടതിയെ സമീപിച്ചത്. ഇത് ബിസിനസ് താൽപര്യത്തിന് വിരുദ്ധവും രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്നതുമാണ്. ചില മേഖലക്ക് മാത്രം ഇത് ഏർപ്പെടുത്തിയത് വിവേചനപരമാെണന്നും പണമായി വേണം ശമ്പളം നൽകാനെന്ന മിനിമം വേതനത്തിലെ വ്യവസ്ഥ ലംഘിക്കപ്പെടുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ലേബർ ഓഫിസർമാർക്ക് നിരീക്ഷിക്കാനാവുന്നതിലൂടെ മിനിമം വേതനം ഉറപ്പാക്കാനാണ് ഇൗ സംവിധാനമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
തൊഴിലുടമക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമല്ലാത പൊതുജനത്തിന് വിവരങ്ങൾ കാണാൻ കഴിയില്ലെന്നും സ്വകാര്യത തകരുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. പണമായും ചെക്കായും ബാങ്ക് അക്കൗണ്ട് വഴിയും നൽകാമെന്നാണ് മിനിമം വേതന നിയമത്തിലെ വ്യവസ്ഥയെന്നതിനാൽ പണമായി നൽകണമെന്ന നിബന്ധന ലംഘിച്ചുവെന്ന് പറയാനാകില്ല. ഉടമകൾക്ക് അസൗകര്യമുണ്ടെന്നതിെൻറ പേരിൽ കോടതിക്ക് ഇടപെടാനാവില്ല. എല്ലാ തൊഴിൽ മേഖലയിലും ക്രമേണ ഇത് കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതിനാൽ വിവേചനപരമായി കാണാനാവില്ല.കാര്യക്ഷമമായ സൽഭരണത്തിന് സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാറുകൾ പിന്നിലാണെന്ന് കോടതി വിലയിരുത്തി. എന്നാൽ, െഎ.ടിയുടെ വരവ് സേവന വിതരണ മേഖലയെ മാറ്റിമറിച്ചു.മിനിമം വേതന നിയമം പാലിക്കപ്പെടുന്നുെണ്ടന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാറും വൈകിയാണെങ്കിലും വിവര സാേങ്കതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ്. സത്യസന്ധനായ തൊഴിലുടമ ഇതിനെതിരെ ആക്ഷേപമുന്നയിക്കുകയല്ല, സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് നിരീക്ഷിച്ച കോടതി ഹരജികൾ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.