‘കശുവണ്ടി മേഖലയിൽ മിനിമംകൂലി പുതുക്കണം’
text_fieldsകൊട്ടാരക്കര: കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കണമെന്നും ജനപക്ഷ സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തെ ചെറുക്കുമെന്നും കാഷ്യൂ വർക്കേഴ്സ് സെന്‍റർ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കുക, വ്യവസായരംഗത്തോടുള്ള ദേശസാത്കൃത ബാങ്കുകളുടെ നിഷേധാത്മക നിലപാട് തിരുത്തുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുക, കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ സാമ്പത്തിക സഹായം അനുവദിക്കുക എന്നിവയും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.കാഷ്യൂ വർക്കേഴ്സ് സെന്‍റർ സംസ്ഥാന പ്രസിഡന്‍റ് കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മുരളി മടന്തകോട് രക്തസാക്ഷി പ്രമേയവും രാജു തിരുവനന്തപുരം അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ബി. സുജീന്ദ്രൻ (കൺ.) സന്തോഷ്, ബിന്ദു സന്തോഷ് എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മിറ്റിയും എം. ശിവശങ്കരപ്പിള്ള (കൺ.), കെ. ബാബു പണിക്കർ, കെ.പി. മോഹൻദാസ്, പി. രാജൻ, പി.ആർ. വസന്തൻ, ഷാജഹാൻ, എസ്.എൽ . സജികുമാർ, വി. തങ്കപ്പൻപിള്ള, ശശികല, ഇന്ദിരാദേവി, ഗിരിജാകുമാരി എന്നിവരുൾപ്പെടുന്ന പ്രമേയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ആക്ടിങ് സെക്രട്ടറി ബി. തുളസീധരക്കുറുപ്പ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബീമാ ബീവി കണക്കും അവതരിപ്പിച്ചു.മന്ത്രി കെ.എൻ. ബാലഗോപാൽ, പി.കെ. ഗുരുദാസൻ, സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സി.എസ്. സുജാത, എസ്. ജയമോഹൻ, സി.കെ. ഹരികൃഷ്ണൻ, സ്വാഗതസംഘം ചെയർമാൻ പി.കെ. ജോൺസൻ, സെക്രട്ടറി സി. മുകേഷ് എന്നിവർ സംസാരിച്ചു. സമ്മേളനം 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: കെ. രാജഗോപാൽ (പ്രസി.), ബി. തുളസീധരക്കുറുപ്പ് (ജന. സെക്ര.), ബിന്ദു സന്തോഷ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.