മിനിമം ബാലൻസ്: അക്കൗണ്ട് അവസാനിപ്പിക്കുന്നവർ വർധിക്കുന്നു
text_fieldsകൊല്ലം: മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽനിന്ന് പിഴ ഇൗടാക്കുന്നതുമൂലം എസ്.ബി.െഎ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മിക്ക ശാഖകളിലും ദിവസവും 10 അക്കൗണ്ടുകളെങ്കിലും ഇക്കാരണത്തിൽ ‘ക്ലോസ്’ ചെയ്യുന്നുവെന്നാണ് ലഭ്യമായ വിവരങ്ങൾ. എന്നാൽ, ഇതുസംബന്ധിച്ച കൃത്യമായ കണക്കുകൾ മാനേജ്മെൻറ് പുറത്തുവിട്ടിട്ടില്ല.
മിനിമം ബാലൻസായി മെട്രോ നഗരങ്ങളിൽ 5000 രൂപയും ഇതര നഗരങ്ങളിൽ (അർബൻ) 3000 രൂപയുമാണ് വേണ്ടത്. ചെറിയ പട്ടണങ്ങളിൽ (സെമി അർബൻ) 2000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളിൽ 1000 രൂപയും അക്കൗണ്ടിൽ എപ്പോഴും ഉണ്ടാവണം. മിനിമം ബാലൻസ് സൂക്ഷിക്കാൻ കഴിയാത്തവരുടെ അക്കൗണ്ടുകൾ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് മാേനജ്മെൻറ് സ്വീകരിച്ചിട്ടുള്ളത്. മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾ തുടരുന്നത് സ്ഥാപനത്തിന് ഗുണകരമല്ലെന്നും അവർ വിലയിരുത്തുന്നു.
തൊഴിലാളികൾക്കും കുറഞ്ഞ വരുമാനമുള്ള നല്ലൊരു ശതമാനം പേർക്കും മിനിമം ബാലൻസ് വ്യവസ്ഥ പാലിക്കാൻ കഴിയുന്നില്ലെന്നാണ് കഴിഞ്ഞ ഏപ്രിൽ മുതലുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ മൂന്നുമാസംകൊണ്ട് മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയായി 235 കോടി രൂപ എസ്.ബി.െഎ ഇൗടാക്കിയതുതന്നെ ‘നിർധനരെ’ പിഴിഞ്ഞായിരുന്നു. കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലേറെയും സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടുള്ളവരാണ്. 50 രൂപ മുതൽ 100 രൂപവരെ മാസവും പിഴയായി നൽകേണ്ടി വരുേമ്പാൾ അക്കൗണ്ട് അവസാനിപ്പിക്കുകയല്ലാതെ ഇവർക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല.
നേരത്തേ എസ്.ബി.ടിയിലും എസ്.ബി.െഎയിലും അക്കൗണ്ടുണ്ടായിരുന്നവരിൽ ഭൂരിഭാഗവും മിനിമം ബാലൻസ് വ്യവസ്ഥ വന്നതോടെ അക്കൗണ്ടുകളിലൊന്ന് അവസാനിപ്പിക്കുന്നുമുണ്ട്. മറ്റു പൊതുമേഖല, സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ളവരും എസ്.ബി.െഎ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള പ്രവണത കാട്ടുെന്നന്നാണ് ബാങ്ക് ജീവനക്കാർതന്നെ നൽകുന്ന സൂചന. സഹകരണ ബാങ്കുകളിൽ മിനിമംബാലൻസും മറ്റ് സർവിസ് ചാർജുകളുമില്ലാത്തതിനാൽ കൂടുതൽ ഇടപാടുകാർ സഹകരണ സ്ഥാപനങ്ങളിലേക്ക് പോവാനിടയുണ്ടെന്ന വിലയിരുത്തലും ബാങ്കിങ് മേഖലയിലുള്ളവർ നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.