മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഇ^പാസ് സംവിധാനം
text_fields
തിരുവനന്തപുരം: ഇ^ഗവേണൻസ് സംരംഭത്തിെൻറ ഭാഗമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡിങ് സർവിസസ് (കെ.ഒ.എം.പി.എ.എസ്) എന്ന പേരിൽ ഇ^പാസ് പദ്ധതി നടപ്പാക്കുന്നു. നിലവിൽ ഖനനാനുമതി ഉള്ളവർക്കും ഡീലേഴ്സ് ലൈസൻസ് ഉള്ളവർക്കും പദ്ധതിയുടെ മൂവ്മെൻറ് പെർമിറ്റിന് അപേക്ഷിച്ച് ഇ^പാസ് കരസ്ഥമാക്കി പ്രതിമാസ റിട്ടേൺ സമർപ്പിക്കാം. പദ്ധതി ഇ^ട്രഷറിയുമായി സംയോജിപ്പിച്ചിട്ടുള്ളതിനാൽ അപേക്ഷകർക്ക് ഓൺലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ധാതുക്കൾ കയറ്റുന്ന എല്ലാ വാഹനങ്ങളും കെ.ഒ.എം.പി.എ.എസ് പോർട്ടലിൽ www.portal.dmg.kerala.gov.in സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ എൻറോൾ ചെയ്യണം. വിവരങ്ങൾക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ജില്ല ഓഫിസുകളുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.