കെ റെയിലിനെ അനുകൂലിക്കുന്നവരും ഉണ്ടെന്ന് മന്ത്രി അബ്ദുറഹ്മാൻ; പദ്ധതി അഞ്ചു വർഷത്തിനകം നടപ്പാക്കും
text_fieldsന്യൂഡൽഹി: കേരളത്തിെൻറ പുരോഗതിക്ക് വഴി തുറക്കുന്ന കെ റെയിൽ പദ്ധതി അഞ്ചു വർഷത്തിനകം നടപ്പാക്കി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. പദ്ധതിക്കു വേണ്ടി കുന്നുകൾ ഇടിക്കില്ല. കല്ലും മണ്ണും പുറത്തു നിന്നു കൊണ്ടുവരും. കേരളത്തിലെ നദികളിലുള്ള മണൽ ഉപയോഗപ്പെടുത്തും. സൗരോർജം പ്രധാനമായും ഉപയോഗെപ്പടുത്തുന്ന കെ റെയിൽ പരിസ്ഥിതി വിരുദ്ധമാണെന്ന വാദം നിരർഥകമാെണന്നും അദ്ദേഹം വിശദീകരിച്ചു.
യാഥാർഥ്യം മനസ്സിലാക്കാതെ അവസരം മുതലെടുക്കുകയാണ് പ്രതിപക്ഷവും വിമർശകരും. പൊതുസമൂഹം സർക്കാറിനൊപ്പമാണ്. എതിർക്കുന്നവരെപ്പോലെ തന്നെ അനുകൂലിക്കുന്നവരും ഉണ്ടെന്ന് മനസ്സിലാക്കണം. ഗെയിൽ പദ്ധതിക്കും മറ്റും സമാനമായി, മാന്യമായ പ്രതിഫലം നൽകിയാണ് ഭൂമി ഏറ്റെടുക്കുക. സർവേക്കല്ലുകൾ സ്ഥാപിച്ചു വരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല. പദ്ധതിക്ക് കേന്ദ്രസർക്കാർ എതിരല്ല. ഗാരൻറി നിൽക്കാൻ കഴിയില്ലെന്നു മാത്രമാണ് നിലപാട്. കേന്ദ്രം തയാറല്ലാത്തതിനാൽ, നിർമാണച്ചെലവിന് കേരള സർക്കാർ ഗാരൻറി നൽകും. കടക്കെണിയുടെ വലുപ്പം പറഞ്ഞാൽ വികസന പ്രവർത്തനങ്ങളൊന്നും നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.