വയനാട് വന്യജീവി സങ്കേതത്തിലെ ആദിവാസി കുടിലുകൾ പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി -മന്ത്രി
text_fieldsതിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റില്‍മെന്‍റിൽ നിന്ന് ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഷന്‍ അടക്കം കര്‍ശന അച്ചടക്കനടപടി സ്വീകരിക്കാന്‍ ഭരണവിഭാഗം വനം മേധാവിക്കും നിര്‍ദേശം നല്‍കി.
തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരിലെ കുടിലുകള്‍ വനംവകുപ്പ് ഞായറാഴ്ചയാണ് പൊളിച്ചത്. റോഡരികില്‍ പുതിയ കുടിലുകള്‍ നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പിന്മേലാണ് കുടിലുകള്‍ പൊളിച്ചത്. പാകംചെയ്തുകൊണ്ടിരുന്ന ഭക്ഷണം പോലും മറിച്ച് കളഞ്ഞാണ് പാര്‍പ്പിടം തകര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് തോൽപ്പെട്ടി റേഞ്ച് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടന്നു. അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ ഷിബു കുട്ടനെയാണ് ഉപരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.