250 കായിക താരങ്ങൾക്ക് മാർച്ചിനകം നിയമനം –മന്ത്രി മൊയ്തീൻ
text_fieldsതളിക്കുളം (തൃശൂർ): അടുത്ത മാർച്ചിനകം സംസ്ഥാന 250 കായിക താരങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ നിയമനം നൽകുമെന്ന് കായിക-യുവജനകാര്യ മന്ത്രി എ.സി. മൊയ്തീൻ. ‘മാധ്യമ’വും മലയാള താര സംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി തൃശൂരിലെ തളിക്കുളത്ത് കായികതാരം രഖിൽ ഘോഷിന് നിർമിച്ച ‘അക്ഷരവീടി’െൻറ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവർഷം 50 കായികതാരങ്ങൾക്കാണ് സർക്കാർ വിവിധ തസ്തികകളിൽ നിയമനം നൽകാറ്. എന്നാൽ 2010 മുതൽ ‘14 വരെ ഒരാൾക്ക് പോലും നിയമനം നൽകിയിട്ടില്ല. ഇങ്ങനെ കുടിശ്ശികയായതിെൻറ കാരണം വ്യക്തമല്ല. എന്നാൽ, ആ അവസ്ഥ ഇനിയും തുടരരുതെന്ന് സർക്കാർ തീരുമാനിച്ചതിെൻറ ഭാഗമായാണ് മാർച്ചിനകം നിയമനം നടത്തുന്നത്. ഒരു വർഷം സർക്കാർ നടത്തുന്ന ആകെ നിയമനങ്ങളിൽ ഒരു ശതമാനം കായിക രംഗത്തുനിന്നുള്ളവർക്ക് നൽകണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം, കായിക താരങ്ങൾക്ക് പെൻഷൻ പദ്ധതിയും ആവിഷ്കരിക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു.
മുൻ കാലങ്ങളിൽ കായിക രംഗത്ത് സുവർണ നേട്ടങ്ങൾ ൈകവരിക്കുകയും നിലവിൽ ജീവിത പ്രയാസം നേരിടുകയും ചെയ്യുന്ന താരങ്ങൾക്കാണ് കായിക പെൻഷൻ അനുവദിക്കുന്നത്. 2024 ലെ ഒളിമ്പിക്സിലേക്കുള്ള പ്രതിഭകളെ വാർത്തെടുക്കാൻ ആവിഷ്കരിച്ച ‘ഓപറേഷൻ ഒളിമ്പിയ’യുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഏപ്രിലോടെ തുടങ്ങും. ഇതിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് രാജ്യാന്തര പരിശീലനം നൽകാനുള്ള വിദേശ കോച്ചുകൾ ഉൾപ്പെടെയുള്ള പരിശീലകരെ തിരഞ്ഞെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്.
750 കോടിയാണ് കായിക വികസനത്തിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിൽ 400 കോടിയോളം സ്റ്റേഡിയം നിർമാണത്തിനാണ്. തദ്ദേശ സ്ഥാപനങ്ങളിലെല്ലാം സ്റ്റേഡിയം നിർമാണത്തിെൻറ ടെൻഡർ നടപടികളിലാണ്. കേരളത്തിലെ കായിക താരങ്ങളെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാൻ സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. നാടിെൻറ നന്മകൊണ്ടും കഴിവുകൾ അംഗീകരിക്കാനുള്ള മനസ്സ് കൊണ്ടുമാണ് ഇവർ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു.
അക്ഷരവീട് രഖിൽഘോഷിന് സമർപ്പിച്ചു
തളിക്കുളം (തൃശൂര്‍): മാധ്യമവും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ’അമ്മ’യും പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്പായ യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ അക്ഷരവീട് പദ്ധതിയിലെ ആദ്യ വീട് ‘അ’ തളിക്കുളത്തെ രഖില്‍ ഘോഷെന്ന കായിക പ്രതിഭക്ക് സമര്‍പ്പിച്ചു. വ്യവസായ --കായിക മന്ത്രി എ.സി. മൊയ്തീന് ‘അ’ എന്ന അക്ഷരവീടിെൻറ സ്നേഹാദരപത്രം രഖിലിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.