നവ കേരള സദസിൽ തനിക്കെതിരെ വന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
text_fieldsകോഴിക്കോട്: നവകേരള സദസിനിടെ തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേസ് ഹൈകോടതിയുടെ പരിഗണനയിലാണിപ്പോൾ. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണെന്ന് ദേവർകോവിൽ പറഞ്ഞു. ഇന്നലെ വടകരയിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മന്ത്രിക്കെതിരെയുള്ള പരാതി എത്തിയത്.
ഈ പരാതിക്ക് പിന്നിൽ രാഷ്ടീയ എതിരാളികളാണ്. ആർക്കും പണം നൽകാനില്ല. സദസിെൻറ ശോഭ കെടുത്താനാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ- മെയിൽ വഴി പരാതി നൽകിയതായി പറയുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നവകേരള സദസിൽ പരാതി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.