ഓർഡിനൻസിൽ ഗവർണർക്ക് വിസമ്മതമുണ്ടെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരും -മന്ത്രി ബാലൻ
text_fieldsതിരുവനന്തപുരം: ഓർഡിനൻസിൽ ഗവർണർക്ക് വിസമ്മതമുണ്ടെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരുമെന്ന് നിയമമന്ത്രി എ.കെ. ബാ ലൻ. അതിന് നിയമപരമായി തടസമില്ല. ഇക്കാര്യം ഗവർണറും സൂചിപ്പിച്ചതാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്നും മന്ത ്രി പറഞ്ഞു. തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ തർക്കമില്ല. പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണ്. പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. എന്തെങ്കിലുമൊരു ഭരണ പ്രതിസന്ധിയുള്ളതായി ആരും ധരിക്കേണ്ട. ഓർഡിനൻസിന് ചില അപാകതകളുണ്ടെന്ന് ഗവർണർ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്. എങ്കിൽ അവ കൂടി പരിഹരിച്ചാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുക -മന്ത്രി ബാലൻ പറഞ്ഞു.
അഭിപ്രായവ്യത്യാസത്തിന്‍റെ കാര്യം ഇതിലില്ല. ഗവർണർ ബോധപൂർവമായി പ്രശ്നമുണ്ടാക്കുകയാണെന്ന് തോന്നിയിട്ടില്ല. ഭരണഘടന വ്യാഖ്യാനിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായം സ്വാഭാവികമാണ്.
തദ്ദേശവാർഡുകൾ കുറഞ്ഞ എണ്ണമായ 13ൽ നിന്ന് 14 ആയാണ് വർധിപ്പിക്കുന്നത്. ഇതിൽ ഭരണഘടന പ്രശ്നമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.