വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ല -മന്ത്രി ബാലൻ
text_fieldsതിരുവനന്തപുരം: വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ലെന്ന് നിയമ മന്ത്രി എ.കെ. ബാലൻ. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിർഭാഗ്യകരവുമാണ്. ഗവർണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളിൽ നിന്ന് കൊണ്ടാവണമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സേമ്മളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ കഴിഞ്ഞ ദിവസം ഗവർണർ തള്ളിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.
സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ മറുപടി കത്തിൽ ഗവർണർ വ്യക്തമാക്കി.
ഗവർണറുടെ നടപടി നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം കോൺഗ്രസ് നേതാക്കളും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.