പൗരത്വഭേദഗതിക്കെതിരായ പ്രമേയം: കേന്ദ്രം നടപടിയെടുത്താൽ നേരിടും –എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ഭരണ ഘടന വിധേയമായാണെന്നും ഇതില്‍നിന്ന് ഒരല്പ്പവും പിന്നോട്ടുപോകില്ലെന്നും മന്ത്രി എ.കെ. ബാലൻ. ഇതിെൻറ പേരില്‍ കേന്ദ്രം സംസ്ഥാനസര്‍ക്കാറിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും നേരിടും. ഞങ്ങളെ കൊന്നിട്ടല്ലാതെ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല.
‘പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു’ പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ല യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള സര്‍ക്കാറിനെതിരെ കേന്ദ്ര ഭരണകൂടം നടപടി സ്വീകരിക്കുകയാണെങ്കില്‍ അതിന് പുല്ലുവിലയാണ് കൽപിക്കുന്നത്. നേരത്തേ പല സന്ദര്‍ഭങ്ങളിലും നിയമസഭ ഇത്തരം പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. മിസക്കെതിരെയും സഹകരണ നിയമത്തിനെതിരെയും കേരള നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ഇന്ത്യന്‍ ഭരണഘടനക്കെതിരാണ്. അത് കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ഇതിലൂടെയുള്ള കേന്ദ്രത്തിെൻറ ലക്ഷ്യം തങ്ങള്‍ക്കറിയാം. ഇത് സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീന് ഹാജി അധ്യക്ഷത വഹിച്ചു. ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യാതിഥിയായിരുന്നു.
പേരോട് അബ്ദുറഹ്മാന് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, നേമം സിദ്ദീഖ് സഖാഫി, അബൂബക്കര്‍ മാസ്റ്റര്‍ പടീക്കല്, സിദ്ദീഖ് സഖാഫി പെരിന്താറ്റിരി, ശറഫുദ്ദീന്‍ പോത്തന്‍കോട്, മുഹമ്മദ് സുല്‍ഫിക്കര്‍ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബിന് മുന്നില്‍ നിന്നാരംഭിച്ച റാലിക്ക് ശെരീഫ് സഖാഫി, സനൂജ് വഴിമുക്ക്, മുഹമ്മദ് ജാസ്മിന്, നാസര്‍ സഖാഫി വിഴിഞ്ഞം, മുഹമ്മദ് റിയാസ് കപ്പാംവിള, അഷറഫ് എഴിപ്പുറം നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.