Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2024 5:23 PM IST Updated On
date_range 16 Feb 2024 5:24 PM ISTവാച്ചറുടെ മരണത്തിൽ ദുഃഖമുണ്ട്; വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ ദുഃഖമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ആവശ്യമായ ചികിത്സ നൽകാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ, ഫലപ്രാപ്തിയിൽ എത്തിയില്ല. ഇതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.
യാദൃശ്ചികമായി ഉണ്ടായ സംഭവമാണ്. മാനന്തവാടിയിലെ കാട്ടാനയെ പിടികൂടാനുള്ള നടപടികളാണ് വനം ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story